താന്‍ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് സിനിമ ചെയ്യാറുള്ളതെന്ന് മോഹന്‍ലാല്‍. മരക്കാറിലെ ഏതെങ്കിലും രംഗം വെല്ലുവിളിയുള്ളതായി തോന്നിയിരുന്നോ എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നല്ല. തന്നെ വീക്ഷിക്കാന്‍ സംവിധായകന്‍ എന്നൊരാള്‍ മുന്നിലുണ്ടാകും. താന്‍ നൂറ് ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. താന്‍ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കുന്നു.
സംവിധായകന്‍ തന്നോട് ഒരു ടേക്ക് കൂടി പോകണമെന്ന് ആവശ്യപ്പെട്ടാല്‍ അതിലെ പാളിച്ചകള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം ചെയ്തു കൊടുക്കും. അഭിനയത്തില്‍ ഒന്നും അസാദ്ധ്യമല്ലെന്നാണ് താന്‍ കരുതുന്നത്. അതിനാലാണ് സിനിമയെ മെയ്ക്ക് ബിലീവ് എന്ന് വിളിക്കുന്നത്.
നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ സംവിധായകന്‍ അത് ചൂണ്ടിക്കാണിക്കും. അപ്പോള്‍ നമുക്ക് റീടേക്കിന് പോകാമെന്നും മോഹന്‍ലാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മരക്കാറിലെ ആക്ഷന്‍ രംഗങ്ങള്‍ ബുദ്ധിമുട്ടേറിയത് ആയിരുന്നവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Read more
അതേസമയം, മരക്കാര്‍ സിനിമ ഹോളിവുഡ് സംവിധായകന്‍ സ്പില്‍ബര്‍ഗിനോട് ആണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മരക്കാറിന്റെ ബജറ്റിനെ കുറിച്ച് താന്‍ സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.