ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെ തിയേറ്ററില്‍ എത്തിയ ‘മരക്കാര്‍’ ചിത്രത്തിന് നേരെ വന്‍ തോതില്‍ ഡീഗ്രേഡിംഗ് നടന്നിരുന്നു. എന്നാല്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ സിനിമയുടെ ഭാഗമായി മാറിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് പ്രണവോ കല്യാണിയോ കീര്‍ത്തിയോ ചര്‍ച്ചയില്‍ പോലുമില്ല. ഈ സിനിമ എത്രയോ മുന്നേ പ്ലാന്‍ ചെയ്തതാണ്. അന്നൊന്നും ഇവരാരും സിനിമയിലേക്ക് എത്തിയിട്ടില്ല. പ്രണവിന്റെ സീനുകളൊന്നും താന്‍ നേരിട്ട് കണ്ടിട്ടില്ല. ഈ പ്രായത്തില്‍ അന്ന് താനും ഇതൊക്കെ തന്നെയാണ് ചെയ്തത്.
അതുകൊണ്ട് തനിക്കതില്‍ വലിയ അത്ഭുതമില്ല. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ സാഹസികമായി അയാള്‍ ചെയ്തു. അതിനോട് സ്‌നേഹമുള്ളവര്‍ക്കേ അങ്ങനെ ചെയ്യാന്‍ കഴിയൂ. അല്ലാതെ തന്നെ പ്രണവ് അങ്ങനെയുള്ള ഒരാളാണ്. റോക്ക് ക്ലൈംബര്‍ ആണ്.
Read more
അയാള്‍ക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ വഴങ്ങും. ആദി സിനിമയില്‍ തന്നെ ഒരുപാട് ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതില്‍ ഒരുപാട് ആക്ഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഉള്ളത് നന്നായി ചെയ്തുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നു.