സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് മമ്മൂട്ടിയോട് നല്ല അസൂയയാണ്; തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

നടന്‍ മമ്മൂട്ടി സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഏറെ ചര്‍ച്ചയായവുന്ന കാര്യം അദ്ദേഹം നിലനിര്‍ത്തുന്ന ശരീര സൗന്ദര്യമാണ്. വര്‍ഷങ്ങളായ നമ്മള്‍ കണ്ട് വരുന്ന മമ്മൂട്ടിയുടെ ശരീരത്തില്‍ യാതൊരു വിധ മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലും മമ്മൂട്ടി തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ച്് സംസാരിച്ചിരിക്കുകയാണ്.

പടയോട്ടം എന്ന സിനിമയുടെ സമയത്ത് കണ്ട മമ്മൂട്ടിയും ഇപ്പോള്‍ ഉള്ള മമ്മൂട്ടിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിന് കാരണം ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മി മാഗസിനില്‍ മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ എഴുതിയ ലേഖനത്തിലാണ് ഇ്ക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

‘പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നീല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം.

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്.’ അദ്ദേഹം പറഞ്ഞു.

Latest Stories

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍