Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

കുട്ടന്‍ ഈ ഗാനം കാണൂ, ഇത് വിചാരിക്കാത്ത തലത്തിലേക്ക് നമ്മളെ എത്തിക്കുമെന്ന് മോഹന്‍ലാല്‍; 30ലക്ഷം വ്യൂസ് പിന്നിട്ട് ഒടിയനിലെ ഗാനം

, 9:43 am

ഒടിയനിലെ ആദ്യഗാനം കൊണ്ടോരാം 30 ലക്ഷം വ്യൂസ് പിന്നിട്ടിരിക്കുകയാണ്. ഗാനം ഇരുകൈകളും നീട്ടി സ്വീകരിച്ചവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാലും സംഗീതസംവിധായകന്‍ എം ജയചന്ദ്രനും രംഗത്തെത്തി. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനമാണിതെന്നും കുട്ടന്‍ തീര്‍ച്ചയായും കാണണമെന്നും ഇത് നമ്മെ വേറൊരു തലത്തിലെത്തിക്കുമെന്നും മോഹന്‍ലാല്‍ ജയചന്ദ്രനോട് പറഞ്ഞു.

എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ഒരു ഗാനമാണിത്. നല്ല ഗാനങ്ങള്‍ എനിക്ക് സമ്മാനിച്ചിട്ടുള്ള ആളാണ് കുട്ടന്‍. ഒടിയനിലെ പാട്ടുകളും അതിമനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. എനിക്കും ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചു. ഞാന്‍ കുട്ടന്റെ കൂടെ ഒരുപാട് ഗാനങ്ങള്‍ സിനിമയില്‍ പാടിയിട്ടുണ്ട്. ശ്രോതാക്കളോട് ഞങ്ങള്‍ നന്ദിയറിയിക്കുന്നു. വളരെ മനോഹരമായി ഷൂട്ട് ചെയ്ത ഗാനമാണിത്. നമ്മള്‍ വിചാരിക്കാത്ത ഒരു തലത്തിലേക്ക് ആ ഗാനം നമ്മളെ എത്തിക്കും. മോഹന്‍ലാല്‍ വീഡിയയോയില്‍ പറഞ്ഞു.

മുമ്പ് ശ്രേയ ഘോഷാലും ആരാധകരോടും സംഗീതാസ്വാദകരോടും നന്ദിയറിയിച്ചിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.

ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്. റിലീസ് ചെയ്യാന്‍ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോസിനു വേണ്ടി നടക്കുന്നത്.

ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ മാണിക്യന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement