എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ വലിയ പങ്കുവഹിച്ചു, പി.കെ.ആര്‍ പിള്ള എന്ന പേര് മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടത്': മോഹന്‍ലാല്‍

സിനിമാ നിര്‍മ്മാതാവ് പി കെ ആര്‍ പിള്ളക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. പി കെ ആര്‍ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടന്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബന്‍ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാര്‍ത്ത അറിഞ്ഞത്. പി കെ ആര്‍ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്.


കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓര്‍മ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ നല്‍കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിച്ച നിര്‍മ്മാതാവാണ് പി കെ ആര്‍ പിള്ള. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി നിരവധി സിനിമകളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കി.

18 വര്‍ഷത്തിനിടെ 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. 12 വര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതും തൃശൂരിലേക്ക് താമസമാക്കിയതും. 1984ല്‍ നിര്‍മ്മിച്ച ‘വെപ്രാളം’ എന്ന ചിത്രമായിരുന്നു പിള്ള നിര്‍മ്മിച്ച ആദ്യചിത്രം. പിന്നീട് ‘ഓണത്തുമ്പിക്കൊരൂഞ്ഞാല്‍’, ‘പുലി വരുന്നേ പുലി’, ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍’ തുടങ്ങി ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം