ഉന്നതര്‍ക്ക് സഹായിക്കാനാകാത്ത കുരുക്കില്‍പ്പെട്ട് മോഹന്‍ലാലും മമ്മൂട്ടിയും, രക്ഷയായത് പ്രമുഖ സൂപ്പര്‍സ്റ്റാര്‍ വഴി സോണിയ ഗാന്ധി!

അന്തരിച്ച എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടും സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ അധികം ആരു അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. സുകുമാര്‍ അഴീക്കോടിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും നേരിട്ട റെയ്ഡിനെ കുറിച്ചും ഇവിടെ താരങ്ങള്‍ക്ക് രക്ഷയായെത്തിയ സൂപ്പര്‍താരത്തെ കുറിച്ചും രാഷ്ട്രീയ നേതാവിനെ കുറിച്ചും അഷ്‌റഫ് തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിച്ചു.

തിലകന്റെ തൊഴില്‍ നിഷേധവുമായി ബന്ധപ്പെട്ട് സുകുമാര്‍ അഴീക്കാട് അഭിപ്രായം പറഞ്ഞിരുന്നു. അതിന് മറുപടിയുമായി മോഹന്‍ലാല്‍ എത്തുന്നു. തിലകന്‍ ഞങ്ങളുടെ കുടുംബാംഗമാണെന്നും സംഘടന തിലകനെതിരെ അച്ചടക്കനടപടിയാണ് എടുത്തിരിക്കുന്നത്. പുറത്തുനില്‍ക്കുന്ന ഒരാളുടെ അഭിപ്രായം കേള്‍ക്കേണ്ട ആവശ്യമില്ലെന്നായിരുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഈ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ സുകുമാര്‍ അഴീക്കോടിനെ എതിര്‍ക്കാന്‍ നില്‍ക്കരുതെന്ന് ഞാന്‍ ലാലിനോട് പറഞ്ഞിരുന്നു. പക്ഷെ ലാല്‍ അതനുസരിച്ചില്ല.

പിന്നീട് വലിയ തരത്തിലുളള വിവാദങ്ങളും ചാനല്‍ ചര്‍ച്ചകളും ഉണ്ടായി. മോഹന്‍ലാല്‍ ഒരു പ്രമുഖ ജുവലറിയുടെ പരസ്യത്തില്‍ ഹേമ മാലിനിയോടൊപ്പം അഭിനയിച്ചതില്‍ സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചു. അഭിനയത്തിലൂടെ നേടിയെടുത്ത വലിയൊരു സ്ഥാനത്തെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. അതിന് ലാലും അഴീക്കോടിന് മറുപടി കൊടുക്കുകയുണ്ടായി. 40 പുസ്തകങ്ങള്‍ എഴുതിയെന്ന് പറഞ്ഞ് മഹാനാകില്ലെന്നും നല്ലൊരു മനസുണ്ടാകണമെന്നും ലാല്‍ സുകുമാര്‍ അഴീക്കോടിന് മറുപടി കൊടുത്തു. അത് അഴീക്കോടിനെ പ്രകോപിപ്പിച്ചു.

മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നും അതിന്റെ വില അയാള്‍ക്കറിയില്ലെന്നും സുകുമാര്‍ അഴീക്കോട് തിരിച്ചടിച്ചു. വല്ലാത്ത സാഹചര്യത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധരായ ആളുകള്‍ വ്യദ്ധവേഷം മാത്രമേ സിനിമയില്‍ ചെയ്യാന്‍ പാടുളളൂവെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു. ഇതുകേട്ട് താരങ്ങളുടെ ആരാധകര്‍ പ്രതിഷേധിച്ചു. പലയിടങ്ങളിലും സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിക്കാന്‍ തുടങ്ങി. പിന്നാലെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും രംഗത്തെത്തി. സ്വര്‍ണത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആരെങ്കിലും സുകുമാര്‍ അഴീക്കോടിനെ വിളിക്കുമോയെന്നായിരുന്നു ഇന്നസെന്റ് ചോദിച്ചത്. അതിനുമറുപടിയുമായി സുകുമാര്‍ അഴീക്കോടും എത്തി.

മോഹന്‍ലാലും മമ്മൂട്ടിയും ഉണങ്ങിയ രണ്ട് വട വൃക്ഷങ്ങളെ പോലെ നില്‍ക്കുകയാണ്. താഴെ ഉളള ഒന്നിനെയും വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. അങ്ങനെ ആക്ഷേപം തുടര്‍ന്നു. തനിക്കുളളത് യഥാര്‍ത്ഥ മുടിയാണെന്നും രണ്ടുപേരുടെയും വിഗ് മാറ്റിയാല്‍ കങ്കാളന്‍മാരാകുമെന്നും പറഞ്ഞു. ശേഷം സുകുമാര്‍ അഴീക്കോടും മോഹന്‍ലാലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോടതിയില്‍ കയറ്റി. അന്നത്തെ കേന്ദ്രമന്ത്രി എ കെ ആന്റണിക്കും സുകുമാര്‍ അഴീക്കോട് കത്തെഴുതി. മോഹന്‍ലാലിന് സൈന്യത്തില്‍ സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു കത്ത്. പക്ഷെ മന്ത്രി അതിന് പ്രതികരിച്ചില്ല.

സുകുമാര്‍ അഴീക്കോട് വീണ്ടും എ കെ ആന്റണിക്ക് കത്തെഴുതി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും നികുതി വെട്ടിപ്പിനെയും കുറിച്ചായിരുന്നു കത്ത്. മന്ത്രി കത്ത് ഗൗരവത്തിലെടുത്തു. തുടര്‍ന്ന് റെയ്ഡ് നടത്തി. ആര്‍ക്കും താരങ്ങളെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയായി. താരങ്ങള്‍ മാനസികമായി ബുദ്ധിമുട്ടി. ആ സാഹചര്യത്തിലാണ് ലാലിനും മമ്മൂട്ടിക്കും രക്ഷകനായി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കടന്നുവന്നത്. അന്ന് അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. ചിരഞ്ജീവി താരങ്ങളെ ആശ്വസിപ്പിച്ചു. ചിരഞ്ജീവി ഈ വിഷയം സോണിയ ഗാന്ധിയെ അറിയിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ സോണിയ ഗാന്ധി നിമിഷനേരം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു- അഷ്റഫ് വീഡിയോയില്‍ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍