'ആടുതോമ' വേണ്ട 'സ്ഫടികം' മതിയെന്ന് പറഞ്ഞത് മാണി സാറാണ്: സംവിധായകന്‍ ഭദ്രന്‍

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രത്തിന് 25 വര്‍ഷം പിന്നിടുമ്പോഴും ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചിത്രത്തിന് ആടുതോമ എന്നു പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എന്റെ മനസില്‍ സ്ഫടികം എന്നായിരുന്നെന്നും അതിനെ അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.എം മാണി പിന്തുണച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

“ചിത്രത്തിന് സ്ഫടികം എന്നു പേരിട്ടത് ഞാനാണ്. എന്നാല്‍ “ആടുതോമ” എന്ന് പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ഫടികം എന്ന പേര് മതിയെന്ന് പറഞ്ഞ് മാണി സാറാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം മരിച്ച സമയത്ത് അതൊക്കെ ഞാന്‍ ഓര്‍ത്തിരുന്നു.” ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ ഭദ്രന്‍ പറഞ്ഞു.

ചിത്രത്തിന്റെ റീ റിലീസ് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ പ്രസാദ് ലാബിലാണ് റിസ്റ്റോറേഷന്‍ പണികള്‍ നടക്കുന്നത്. ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. ഇനി കൊറോണ കെടുതികള്‍ കഴിഞ്ഞ ശേഷമാകും തുടര്‍ ജോലികള്‍.

Latest Stories

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്