ആ സിനിമ അത്രമാത്രം റിജക്ട് ചെയ്യപ്പെടാനുള്ള കാരണം മോഹന്‍ലാല്‍ ആണ്.. ഞാന്‍ ഉദ്ദേശിച്ചത് പോലെ എടുക്കാന്‍ കഴിഞ്ഞില്ല, നിരാശയുണ്ട്: സിബി മലയില്‍

കാലം തെറ്റി വന്ന ക്ലാസിക് ആയാണ ദേവദൂതന്‍ എന്ന സിബി മലയില്‍ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ ചിത്രം പരാജയമായതിനെ കുറിച്ച് പറയുകയാണ് സിബി മലയില്‍ ഇപ്പോള്‍. താന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ ചെയ്യാന്‍ സാധിച്ചില്ല എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

താന്‍ ഉദ്ദേശിച്ച സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നിരാശയാണ്. മോഹന്‍ലാലിനെയൊന്നും അതിനകത്ത് ഉദ്ദേശിച്ചിട്ടേ ഇല്ല. ഒരു യംഗ് ഹീറോയെയാണ് കണക്കാക്കിയത്. കോളേജ് സ്റ്റുഡന്റ് ആയിരുന്നു അതിലെ ഹീറോ. ഒരു പാരലല്‍ ലവ് സ്റ്റോറി ആയിരുന്നു അത്.

ക്യാംപസിലെ ലവ് സ്റ്റോറിയും കഴിഞ്ഞ കാലത്തെ ലവ് സ്റ്റോറിയും പാരലല്‍ ആയിട്ട് പോവുന്ന കഥ. മരിച്ചു പോയ കാമുകന്‍ അയാളെ കാത്തിരിക്കുന്ന സ്ത്രീക്ക് മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കഥയായിരുന്നു അത്. അത് നല്ലൊരു ഫോര്‍മാറ്റ് ആയിരുന്നു. മോഹന്‍ലാല്‍ വന്നപ്പോഴേക്കും ആ ഫോര്‍മാറ്റിനെ മൊത്തം മാറ്റേണ്ടി വന്നു.

ആ സിനിമ അത്രമാത്രം റിജക്ട് ചെയ്യപ്പെടാനുള്ള കാരണം എനിക്ക് തോന്നുന്നത് മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആക്ടര്‍ അതില്‍ വന്നത് തന്നെയാണ്. കാരണം അന്ന് മോഹന്‍ലാല്‍ സൂപ്പര്‍ ഹ്യൂമണ്‍ കഥാപാത്രങ്ങള്‍ ചെയ്യുകയാണ്. ആക്ഷനും മറ്റും അദ്ദേഹത്തില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചപ്പോള്‍ ഒരു സിംപിള്‍ ആയ കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കാം ആള്‍ക്കാര്‍ അന്നത് തിരസ്‌കരിച്ചത്.

ദേവദൂതന്‍ എന്ന പേരൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങനെയൊരു സിനിമയാണെന്ന് തോന്നി അവര്‍ വന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചത് ആള്‍ക്കാരില്‍ നിന്ന് കിട്ടിയില്ല. ദശരഥവും തിയറ്ററില്‍ ആവറേജ് സിനിമയായിരുന്നു. അതും പിന്നീടാണ് ആഘോഷിക്കപ്പെട്ടത്. സംവിധായകനെന്ന നിലയില്‍ തന്റെ ഏറ്റവും നല്ല സിനിമയായാണ് സദയത്തെ കാണുന്നത്.

തന്നെ കൊണ്ടാവുന്ന വിധത്തില്‍ ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അത് തിയറ്ററുകളില്‍ റിജക്ട് ചെയ്യപ്പെട്ടു. യുവനിരയിലെ പല നടന്‍മാരും സദയം പോലൊരു സിനിമ ചെയ്യുകയാണെങ്കില്‍ ഞങ്ങളെയും കൂടി ചിന്തിക്കണേ എന്ന് പറയാറുണ്ട്. പക്ഷെ അന്നത് സ്വീകരിക്കപ്പെടാതെ പോയത് ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട് എന്നാണ് സിബി മലയില്‍ പറയുന്നത്.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി