Connect with us

CELEBRITY TALK

നിങ്ങളറിയാത്ത മോഹന്‍ലാല്‍ ഇതാണ്

, 10:25 pm

ഫ്രാന്‍സില്‍നിന്നുള്ള സംഘം തിരിച്ചുപോകുന്നതിനു മുന്‍പു മോഹന്‍ലാലിനോടു പറഞ്ഞുവത്രെ, ‘നിങ്ങളെപ്പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങള്‍ക്കു ജീവിത കാലം മുഴുവന്‍ ഇതേ തുടിപ്പോടെ ജീവിക്കാന്‍ കഴിയും. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങളിലുണ്ട്. ‘ 51 ദിവസം നീണ്ട പരിശീലനത്തിനു ശേഷം ലാലിന്റെ ശരീര ഭാരം 18 കിലൊ കുറച്ച ശേഷം അവര്‍ തിരിച്ചു പോകുകയായിരുന്നു .

സുഹൃത്തുക്കളില്ലാതെ ഭാര്യ സുചിത്രയുടെ തണലില്‍ പരിശീലനത്തിന്റെ മാത്രം ലഹരിയില്‍ എങ്ങിനെ 51 ദിവസം തള്ളിനീക്കിയെന്നു ലാലിനോടു ചോദിച്ചു. ചെന്നൈയിലെ കടല്‍ത്തീരത്തുകൂടി രാത്രിയുടെ നേര്‍ത്ത വെളിച്ചത്തില്‍ നടക്കുമ്പോള്‍ ലാല്‍ പറഞ്ഞു, ഒരോ ചികിത്സയ്ക്കും പരിശീലനത്തിനും അതിന്റെതായ രഹസ്യമുണ്ട്. ആ രഹസ്യംകൂടി ചേര്‍ന്നതാണു ചികിത്സ. അതുകൊണ്ടുതന്നെ ഞാനതെക്കുറിച്ചു പറയുന്നില്ല. മുന്‍പ് ഞാന്‍ വെള്ളം ഉപയോഗിച്ചു മാത്രം ചികിത്സിച്ചിട്ടുണ്ട്.

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോള്‍ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകും.

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു. എന്റെ ജീവിതത്തില്‍ വേദനകളുടെ മേല്‍ വേദനയായി എത്രയോ ദിവസം ജോലി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതു ശരീരത്തെ ബാധിച്ചു കാണും. അറിഞ്ഞുകൊണ്ടുതന്നൊണു അതു ചെയ്യുന്നത്.

എന്തിനു ചെയ്തുവെന്നു ചോദിച്ചാല്‍ എന്റെ മനസ്സു പറഞ്ഞു എന്നെ പറയാനാകൂ. ‘ഒടിയന്‍’ പോലുള്ള സിനിമകള്‍ എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിനു വലിയ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ അവതരിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിലെ തൊട്ടടുത്ത സീനുകളിലായി വരുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ല. അതുകൊണ്ടാണു ഞാന്‍ എന്റെ ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ചു പാകപ്പെടുത്താന്‍ തീരുമാനിച്ചത്. വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.

രാത്രി വൈകുന്നതുവരെയും ലാല്‍ സംസാരിച്ചതു ഒടിയനെക്കുറിച്ചും സിനിമയെക്കുറിച്ചുമാണു. തടി കുറയ്ക്കാന്‍ ചെയ്ത കാര്യങ്ങളിലേക്കു വരുമ്പോള്‍ ലാല്‍ പതുക്കെ തെന്നി, തെന്നി സിനിമയിലേക്കു പോയി. അവസാനം വരെ അതു മാത്രം പറഞ്ഞില്ല

എങ്ങിനെയായിരിക്കും ലാലിതു ചെയ്തിട്ടുണ്ടാകുക.

51 ദിവസംകൊണ്ടു നഷ്ടപ്പെട്ടതു 18 കിലൊയാണ്. അതായതു ഒരു കിലോയോണം ശരീരഭാരം മൂന്നു ദിവസം കൊണ്ടു നഷ്ടപ്പെടുത്തണം. ആദ്യ ദിവസങ്ങളില്‍ വളരെ പതുക്കെ കുറഞ്ഞ ഭാരം പിന്നീടു പെട്ടെന്നു കുറയുകയായിരുന്നു. മണ്ണുകൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളംപോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണു ഇതിലേക്കു നടന്നെത്തിയത്. 51 ദിവസത്തിനു ശേഷം രാവിലെയും വൈകീട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സസൈസ് ചെയ്യുന്നുണ്ടായിരുന്നു. തളര്‍ന്ന ശരീരത്തിലേക്കു ഓടി, ഓടി ഊര്‍ജ്ജം നിറയ്ക്കുന്നതുപോലെ.

പബ്‌ളിസിറ്റിക്കു വേണ്ടി ചെയ്തതാകില്ലെ എന്നു പലരും ചോദിച്ചു. ലാല്‍ എന്ന മനുഷ്യനു ഇതൊന്നും ചെയ്യാതെയും ഒടിയന്‍ പൂര്‍ത്തിയാക്കാമായിരുന്നു. തടി കുറയ്ക്കണമെന്നു സംവിധായകന്‍ വി.എ.ശ്രീകുമാരമേനോന്‍ പറയുമ്പോള്‍ ഗ്രാഫിക്‌സിലൂടെ തടി കുറയ്ക്കാമെന്നു മറുപടി പറയാമായിരുന്നു. തടി കുറച്ചില്ലെങ്കില്‍ നിങ്ങളെ അഭിനയിപ്പിക്കില്ല എന്നു പറയാനുള്ള ബുദ്ധിമോശം ശ്രീകുമാറിനോ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോ ഉണ്ടാകാന്‍ ഇടയില്ല.

’18 കിലൊ എന്നു പറയുന്നതെല്ലാം തട്ടിപ്പാണ്. നാലോ അഞ്ചോ കിലോ കുറച്ചുകാണും. ഇതുകൊണ്ടൊന്നും സിനിമ ഹിറ്റാകണമെന്നില്ലല്ലോ. ‘ഇതാണു നമ്മുടെ ഉള്ളിലെ അസൂയക്കാരനായ മലയാളി പറയുന്നത്. വാതിലിന്റെ സ്ഥാനം മാറ്റിയാല്‍ അമ്മായിയമ്മയുടെ സ്വഭാവം നന്നാകുമെന്നു വാസ്തുവിദ്യക്കാരന്‍ പറയുന്നതുപോലെ സൂത്രപ്പണിയിലൂടെ സിനിമയെ ഹിറ്റാക്കാനാകില്ല. തടി കുറച്ചതുകൊണ്ടു സിനിമ വിജയിക്കണമെന്നുമില്ല. പക്ഷെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന വേഷം നന്നാകാനായി വേദനിച്ചും പട്ടിണി കിടന്നും സമര്‍പ്പണത്തോടെ ജീവിക്കുന്ന ഒരു നടന്‍ മോഹന്‍ലാലിലുണ്ട് എന്നു അഭിമാനത്തോടെ മലയാളിക്കു പറയാനാകും.

വയര്‍ തീരെ ഇല്ലാതായിരിക്കുന്നു. ശരീരം ഒതുങ്ങിയിരിക്കുന്നു.മുഖത്തു തെളിച്ചം കൂടിയിരിക്കുന്നു. അയാള്‍ ഒരു വേഷത്തിനായി അത്രയേറെ സമര്‍പ്പണത്തോടെ ഒരുങ്ങുകയാണ്. 35 വര്‍ഷത്തിനു ശേഷവും ഈ മനുഷ്യന്‍ നമ്മളെ വിസ്മയിപ്പിക്കുന്നു. താരത്തിനുമപ്പുറം കഠിധ്വാനിയായ ഒരു കൃഷിക്കാരന്റെ മനസ്സാണു ലാലില്‍ കാണുന്നത്.ഒരോ പ്രകൃതി ദുരന്തത്തെയും ഇഛാശകതികൊണ്ടു മറി കടന്നു വമ്പന്‍ വിളവൊരുക്കുന്ന കൃഷിക്കാരനെ.

 

Don’t Miss

NATIONAL5 hours ago

നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോഡി

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്ന്...

CRICKET5 hours ago

ഇന്ത്യയ്ക്ക് ഓടാന്‍ കണ്ടം റെഡി: മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക...

NATIONAL5 hours ago

മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി ​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല...

FOOTBALL5 hours ago

പിഴച്ചതാര്‍ക്ക്: കാരണം വ്യക്തമാക്കി ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംവദിക്കാമെന്ന ഐഎസ്എല്ലിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് ആവേശത്തോടെയാണ്...

CRICKET5 hours ago

പരമ്പര നഷ്ടമായിട്ടും കൂസലില്ല: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ആഘോഷത്തില്‍

ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും തുടര്‍ച്ചയായ പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പക്ഷേ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങളെല്ലാം പിഴച്ചു. കേപ്ടൗണിലും സെഞ്ച്യൂറിയനിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നാണം കെട്ട...

NATIONAL6 hours ago

കമ്മീഷൻ നടപടിക്കെതിരെ വിമർശനം; കേജരിവാളിന് പിന്തുണയുമായി മമത ബാനർജി

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ടു ശുപാ​ർ​ശ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം...

FOOTBALL6 hours ago

ഐഎസ്എല്ലില്‍ വീണ്ടും ‘ഇന്ത്യന്‍ വീരഗാഥ’: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം ഇന്ത്യന്‍ ഹാട്രിക്ക് കണ്ട മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉഗ്രന്‍ ജയം. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്ക് മികവോടെ ഒന്നിനെതിരേ...

KERALA6 hours ago

ട്രെയിനുകളുടെ കേരളത്തിലെ വൈകിയോട്ടം ഇനിയും തുടരുമെന്ന് റയിൽവേ

സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും തു​ട​രുമെന്ന് റെയിൽവേ. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ. കു​ൽ​ശ്രേ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്...

FOOTBALL6 hours ago

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണു ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ലോകം

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണ്ു ആശുപത്രിയില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ബ്രസീലിയന്‍ ഇതിഹാസം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച പെലെയെ...

FOOTBALL6 hours ago

നെയ്മറില്‍ നിന്ന് പാഠം പഠിച്ചു; ‘കളി’ മാറ്റി ബാഴ്‌സ

സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റത്തില്‍ നിന്നും പാഠം പഠിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 222 മില്ലണ്‍ യൂറോയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിട്ടുപോയതിന്റെ ഞെട്ടലില്‍ നിന്നും ബാഴ്‌സ കരകയറി...