പിതൃ ദിനത്തില്‍ നടന്‍ മധുവിനെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. പിതൃ ദിനത്തില്‍ മധു സാറിനെ വീട്ടില്‍ ചെന്ന് കാണാന്‍ സാധിച്ചത് സുകൃത നിയോഗമാണെന്നും, അതുവഴി ഈ ദിവസം സാര്‍ത്ഥകമായി എന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.
സോഷ്യല്‍മീഡിയയില്‍ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്. നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി അഭിനയിച്ച താരങ്ങളാണ് മുതിര്‍ന്ന നടന്‍ മധുവും മോഹന്‍ലാലും.
2005ല്‍ റിലീസ് ചെയ്ത ‘നരന്‍’ ഉള്‍പ്പടെ പതിനെട്ടോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്ക ചിത്രങ്ങളിലും അച്ഛനും മകനുമായാണ് അഭിനയിച്ചിട്ടുള്ളത്.’സ്‌ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും.
ഇന്ന് ഈ പിതൃ ദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാര്‍ത്ഥകമായി.’ മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.