'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

മലയാള സിനിമ താരം മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ ഉഷ പൂജ നടത്തി നടൻ മോഹൻലാൽ. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മുഹമ്മദ് കുട്ടി, വിശാഖ നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രക്ക് വേണ്ടിയും മോഹൻലാൽ വഴിപാട് നടത്തിയിട്ടുണ്ട്.

നിലവിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ മമ്മൂട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥതകൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ എമ്പുരാനും റീലിസിന് ഒരുങ്ങവേയാണ് ശബരിമല സന്ദർശനം.

Read more

ഇതിനിടെ മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം വിശ്രമത്തിലാണ് എന്ന വാർത്തകൾക്കിടയിലാണ് മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിച്ചു എന്ന വാർത്ത മലയാളികൾ ഏറ്റെടുക്കുന്നത്. മമ്മൂട്ടി നിലവിൽ ആരോഗ്യത്തോടെയിരിക്കുകായാണെന്നും ഉടനെ തന്നെ സിനിമയുടെ ഭാഗമായി വരുമെന്നും മമ്മൂട്ടിയുടെ പിആർ ടീം അറിയിച്ചിട്ടുണ്ട്.