എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

അക്ഷരങ്ങളുടെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ തേങ്ങി കേരളം. മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ എംടിയുടെ തിരക്കഥയിലൂടെ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. സദയം, പഞ്ചാഗ്നി തുടങ്ങി എംടിയുടെ മികച്ച സിനിമകളില്‍ മോഹന്‍ലാല്‍ നായകനായിരുന്നു. എംടിയെ അനുസ്മരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. എംടി വാസുദേവന്‍ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയില്‍ മോഹന്‍ലാലും ഭാഗമായിരുന്നു.

മോഹന്‍ലാലിന്റെ കുറിപ്പ്:

മഴ തോര്‍ന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എംടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.

എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നു പറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക? വേദനയോടെ, പ്രാര്‍ഥനകളോടെ.

Latest Stories

ഇന്ത്യന്‍ ടീമില്‍ കലാപം സൃഷ്ടിക്കാന്‍ ഓസീസ് ശ്രമം, രാഹുലിനെ ചൊറിഞ്ഞ് ലിയോണ്‍; സംഭവം ഇങ്ങനെ

BGT 2024: അതുവരെ എല്ലാം ഒകെ ആയിരുന്നു, കോഹ്‌ലി പുറത്താകാൻ കാരണം ആ സംഭവം; ആരാധകർ നിരാശയിൽ

കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു; കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നു; സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

'ജാഗ്രതൈ'; ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി കനത്ത പിഴയും, ശിക്ഷയും

"എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

'അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല'; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

'തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ'; വാക്കുകൾക്കതീതനാണ് മൻമോഹൻ സിംഗ്