ഹോം സിനിമയെ അഭിനന്ദിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുളള വാട്ട്‌സ്ആപ്പ് സന്ദേശം ‘ഹോ’മിലെ അഭിനേതാവായ ശ്രീകാന്ത് മുരളിയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഹോം കണ്ടതിനു ശേഷം വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല.
വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് മോഹന്‍ലാല്‍ വാട്സാപ്പ് സന്ദേശം അയച്ചിരിക്കുന്നത്.
റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍ കെ ഗഫൂര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.