മോശമാണേല്‍ മോശമാണെന്ന് പറയാം, മരക്കാര്‍ എന്ന ആളിന് ഇങ്ങനയെ പെരുമാറാന്‍ കഴിയൂ; 'ബെട്ടിയിട്ട ബായ' ട്രോളുകളോട് മോഹന്‍ലാല്‍

ഏറെ പ്രതീക്ഷയോടെയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ സിനിമ തൃപ്തിപ്പെടുത്തിയില്ല. ‘ബെട്ടിയിട്ട വായ’ എന്നിങ്ങനെ ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്‌നുകളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

രാജ്യം അംഗീകരിച്ച സിനിമയാണ് മരക്കാര്‍. ഈ സിനിമ നശിപ്പിക്കാതെ കൂട്ടായി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. തന്റെയും പ്രിയദര്‍ശന്റെയും കമ്മിറ്റ്‌മെന്റാണ് തങ്ങളുടെ ചിത്രത്തിന്റെ വിജയം. ഇതൊരു പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായി മാത്രം കാണരുത്.

രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേല്‍ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്. ഒ.ടി.ടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചു വാങ്ങി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. മാസ് സിനിമ പ്രതീക്ഷിച്ചാകും കൂടുതല്‍ പേരും എത്തിയത്.

ഇതൊരു ചരിത്ര സിനിമയാണ്. മരക്കാര്‍ എന്ന ആളിന് ഇങ്ങനെ പെരുമാറാന്‍ കഴിയൂ. പ്രേക്ഷകര്‍ക്ക് വേണ്ട മാസ് സിനിമകള്‍ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിനെ നശിപ്പിക്കാതിരിക്കുക, പകരം കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത് എന്ന് മോഹന്‍ലാല്‍ പറയുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍