മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ പ്രായഭേദമന്യേ ലാലേട്ടാ എന്നാണ് മലയാളി പ്രേക്ഷകര്‍ വിളിക്കാറുള്ളത്. ‘സര്‍വകലാശാല’ എന്ന ചിത്രത്തിലൂടെയാണ് ലാലേട്ട എന്ന വിളി വന്നത് എന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തന്നെ ലാലേട്ടാ എന്ന് വിളിക്കുന്നത് അനുഗ്രഹമായാണ് തോന്നുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
”സര്‍വകാലാശാല എന്ന സിനിമയിലൂടെയാണ് ലാലേട്ടാ എന്ന വിളി വന്നത്. ആ വിളി പിന്നീട് ശീലമായി. കുഞ്ഞുകുട്ടികള്‍ മാത്രമല്ല, വയസായ ആളുകളൊക്കെ, 90 വയസൊക്കെ ആയ വളരെ പ്രായമുള്ള ആള്‍ക്കാര്‍ വരെ ലാലേട്ടാ എവിടെ പോകുന്നു എന്ന് ചോദിക്കും. അതൊരു സന്തോഷമാണ്. പലരുടെയും വിചാരം എന്റെ പേര് ലാലേട്ടാ എന്നാണ്.”
”മോഹന്‍ലാല്‍ എന്ന് വിളിക്കുന്ന അത്യപൂര്‍വ്വം ആള്‍ക്കാരെയുള്ളു. പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്, പ്രായമായ ഡോക്ടേഴ്‌സ് അങ്ങനെയുള്ളവര്‍ ലാലേട്ടാന്ന് വിളിച്ചിട്ട് പുള്ളി തന്നെ ചമ്മുന്നതായി കണ്ടിട്ടുണ്ട്. എല്ലാവരും വിളിക്കുന്നതു കൊണ്ടാണ്.. ഞാന്‍ പറഞ്ഞു അങ്ങനെ വിളിച്ചോളുവെന്ന്.”
”കാരണം എന്റ പേര് അതാണ്. അതൊരു ഭാഗ്യമാണ്. വളരെ ചെറിയ കുഞ്ഞുങ്ങളോട് ഇതാരാണെന്ന് ചോദിച്ചാലും ലാലേട്ടന്‍ എന്ന് പറയും. അതൊക്കെ ജീവിതത്തില്‍ കിട്ടുന്ന വലിയ സന്തോഷവും അനുഗ്രവും ഭാഗ്യവുമായി ഞാന്‍ കാണുന്നു” എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.
Read more
അതേസമയം, 1987ല്‍ പുറത്തിറങ്ങിയ സര്‍വകലാശാല എന്ന ചിത്രത്തില്‍ ലാലേട്ടന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ പേര്. വേണു നാഗവള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു പ്രണയകഥയാണ് പറഞ്ഞത്. ജഗതി, സീമ, സുകുമാരന്‍, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.