ഡോക്ടേഴ്‌സ് ഒക്കെ അങ്ങനെ വിളിച്ച് ചമ്മുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ആ സിനിമ മുതലാണ് എനിക്ക് ഈ പേര് വന്നത്: മോഹന്‍ലാല്‍

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ പ്രായഭേദമന്യേ ലാലേട്ടാ എന്നാണ് മലയാളി പ്രേക്ഷകര്‍ വിളിക്കാറുള്ളത്. ‘സര്‍വകലാശാല’ എന്ന ചിത്രത്തിലൂടെയാണ് ലാലേട്ട എന്ന വിളി വന്നത് എന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തന്നെ ലാലേട്ടാ എന്ന് വിളിക്കുന്നത് അനുഗ്രഹമായാണ് തോന്നുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

”സര്‍വകാലാശാല എന്ന സിനിമയിലൂടെയാണ് ലാലേട്ടാ എന്ന വിളി വന്നത്. ആ വിളി പിന്നീട് ശീലമായി. കുഞ്ഞുകുട്ടികള്‍ മാത്രമല്ല, വയസായ ആളുകളൊക്കെ, 90 വയസൊക്കെ ആയ വളരെ പ്രായമുള്ള ആള്‍ക്കാര്‍ വരെ ലാലേട്ടാ എവിടെ പോകുന്നു എന്ന് ചോദിക്കും. അതൊരു സന്തോഷമാണ്. പലരുടെയും വിചാരം എന്റെ പേര് ലാലേട്ടാ എന്നാണ്.”

”മോഹന്‍ലാല്‍ എന്ന് വിളിക്കുന്ന അത്യപൂര്‍വ്വം ആള്‍ക്കാരെയുള്ളു. പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്, പ്രായമായ ഡോക്ടേഴ്‌സ് അങ്ങനെയുള്ളവര്‍ ലാലേട്ടാന്ന് വിളിച്ചിട്ട് പുള്ളി തന്നെ ചമ്മുന്നതായി കണ്ടിട്ടുണ്ട്. എല്ലാവരും വിളിക്കുന്നതു കൊണ്ടാണ്.. ഞാന്‍ പറഞ്ഞു അങ്ങനെ വിളിച്ചോളുവെന്ന്.”

”കാരണം എന്റ പേര് അതാണ്. അതൊരു ഭാഗ്യമാണ്. വളരെ ചെറിയ കുഞ്ഞുങ്ങളോട് ഇതാരാണെന്ന് ചോദിച്ചാലും ലാലേട്ടന്‍ എന്ന് പറയും. അതൊക്കെ ജീവിതത്തില്‍ കിട്ടുന്ന വലിയ സന്തോഷവും അനുഗ്രവും ഭാഗ്യവുമായി ഞാന്‍ കാണുന്നു” എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, 1987ല്‍ പുറത്തിറങ്ങിയ സര്‍വകലാശാല എന്ന ചിത്രത്തില്‍ ലാലേട്ടന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ പേര്. വേണു നാഗവള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു പ്രണയകഥയാണ് പറഞ്ഞത്. ജഗതി, സീമ, സുകുമാരന്‍, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ