റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു, ഇനി സ്‌ക്രീനില്‍ കാണാം; 'ബറോസ്' റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ മനോരമന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”ബറോസിന്റെ റീ റെക്കോര്‍ഡിംഗ് നടക്കുകയാണ് ലോസ് ആഞ്ചല്‍സില്‍. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി ബുഡാപെസ്റ്റ് എന്ന സ്ഥലത്താണ് നടക്കുന്നത്. അതിന്റെ സ്‌പെഷ്യല്‍ എഫക്ടുകള്‍ നടക്കുന്നുണ്ട്. കുറച്ച് ഇന്ത്യയിലും കുറച്ച് തായ്‌ലന്റിലും ആയിട്ടാണ് നടക്കുന്നത്.”

”അതിന്റെ ബാക്കി വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു. ഡിസംബറിലേക്ക് നമുക്ക് ബറോസിനെ പ്രതീക്ഷിക്കാം” എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

Latest Stories

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നു; സഞ്ജീവ് ഖന്ന പരമോന്നത കോടതിയുടെ തലപ്പത്തേക്ക്; കാശ്മീരിന്റെ പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കേസുകളില്‍ വിധിയെഴുതിയ ജസ്റ്റിസ്