ഒരേ ഗെറ്റപ്പില്‍ എത്തിയ സിനിമകള്‍ എല്ലാം ഫ്‌ലോപ്പ്! എന്തുകൊണ്ടാണ് താടി കളയാത്തത്? മറുപടി പറഞ്ഞ് മോഹന്‍ലാല്‍

2018ല്‍ പുറത്തിറങ്ങിയ ‘ഒടിയന്‍’ സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിവച്ച ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിട്ടുള്ളത്. കഥപാത്രങ്ങളും സ്റ്റൈലും രീതികളും മാറുന്നുണ്ടെങ്കിലും താടി മിക്ക കഥാപാത്രങ്ങള്‍ക്കും ഒരുപോലെ ആയിരുന്നു.

പ്രായം തോന്നാതിരിക്കാനായി താരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നത് കൊണ്ടാണ് എല്ലാ സിനിമയിലും താടി വച്ച് അഭിനയിക്കുന്നത് എന്ന വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.

‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്. രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

”രണ്ട് സിനിമകളുടെ കണ്ടിന്യുറ്റി ആയിപ്പോയി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി പറയുന്നുണ്ട്.

”ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാന്‍” എന്നാണ് ജീത്തു ജോസഫിനെ ചൂണ്ടി താരം പറയുന്നത്. ”പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും” എന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയിലെ ഏറ്റവും പുതിയ ചിത്രമായ നേര് ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.