കരിയറില്‍ ഏറ്റവും വലിയ ലാഭം നേടിത്തന്നത് മോഹന്‍ലാല്‍ ചിത്രം, നഷ്ടം മമ്മൂട്ടി ചിത്രം; വെളിപ്പെടുത്തി നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍

കരിയറിലെ ഏറ്റവും ലാഭവും ഏറ്റവും നഷ്ടവുമുണ്ടാക്കിയ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടമാണ് തനിക്ക് ഏറ്റവും ലാഭം നേടിത്തന്ന ചിത്രമെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിര്‍മ്മാതാവ് എന്ന നിലയില്‍ ഏറ്റവും ലാഭം നേടിത്തന്ന സിനിമ കിരീടമാണ്. കളക്ഷന്‍ കൂടാതെ അഞ്ച് ലക്ഷം രൂപ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് സ്റ്റോറി റൈറ്റ്‌സ് വിറ്റ വകയിലും കിട്ടി. ഏറ്റവും നഷ്ടം സ്റ്റാലിന്‍ ശിവദാസ് ആയിരുന്നു. പടത്തിന് കളക്ഷന്‍ വന്നില്ല. 50 60 ലക്ഷം രൂപ ആ സിനിമയിലൂടെ എനിക്ക് നഷ്ടമായി. ഒരു കേസും ആ സിനിമയുടെ പേരില്‍ വന്നു. രാഷ്ട്രീയപരമായിരുന്നു അത്.

ഇടത് സര്‍ക്കാരിനെയായിരുന്നു സിനിമ പിന്തുണച്ചത്. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. അദ്ദേഹത്തിന് ചില സീനുകളില്‍ എതിര്‍പ്പ് തോന്നി. കാരണം കോണ്‍ഗ്രസുകാരെ കുത്തുന്ന രീതിയിലുള്ള കാര്യമായിരുന്നു. ആ കേസ് നടത്താനായിട്ടും എനിക്ക് കുറേ പണച്ചെലവ് വന്നു. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് ഭീകരമായിട്ടുള്ള നഷ്ടം വന്നത് സ്റ്റാലിന്‍ ശിവദാസ് ആണ്- ദിനേശ് പണിക്കര്‍ പറഞ്ഞു.

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്റ്റാലിന്‍ ശിവദാസ്. ചിത്രത്തില്‍ മമ്മൂട്ടിയാണ് ടൈറ്റില്‍ റോളില്‍ എത്തിയത്. മധു, ജഗദീഷ്, ഖുശ്ബു, ക്യാപ്റ്റന്‍ രാജു, നെടുമുടി വേണു, മണിയന്‍പിള്ള രാജു, ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ .

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ