തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’ അമ്മയ്ക്ക് കാണാനാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് മോഹന്‍ലാല്‍. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കാനാകില്ല. പക്ഷെ എങ്ങനെയെങ്കിലും അമ്മയെ കൊണ്ട് സിനിമ കാണിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ബറോസും ആയിരം കുട്ടികളും’ എന്ന പരിപാടിയിലാണ് നടന്‍ സംസാരിച്ചത്.
”അമ്മയ്ക്ക് സുഖമില്ല. തിയേറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിക്കാന്‍ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേള്‍പ്പിച്ചു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് അമ്മയ്ക്ക് അറിയാം. അമ്മയുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
അതേസമയം, ഡിസംബര്‍ 25ന് ആണ് ബറോസ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന് ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ലിഡിയന്‍ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഹെഡ്.
മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.