അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’ അമ്മയ്ക്ക് കാണാനാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് മോഹന്‍ലാല്‍. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കാനാകില്ല. പക്ഷെ എങ്ങനെയെങ്കിലും അമ്മയെ കൊണ്ട് സിനിമ കാണിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ബറോസും ആയിരം കുട്ടികളും’ എന്ന പരിപാടിയിലാണ് നടന്‍ സംസാരിച്ചത്.

”അമ്മയ്ക്ക് സുഖമില്ല. തിയേറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിക്കാന്‍ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേള്‍പ്പിച്ചു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് അമ്മയ്ക്ക് അറിയാം. അമ്മയുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അതേസമയം, ഡിസംബര്‍ 25ന് ആണ് ബറോസ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന് ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ലിഡിയന്‍ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഹെഡ്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി