Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘മരിച്ച നടന്റെ ആത്മാവ് സുഹൃത്തുക്കളുടെ സ്വപ്‌നത്തിലെത്തി എന്നെ തിരക്കിക്കൊണ്ടിരുന്നു, പ്രേതങ്ങള്‍ക്ക് വേണ്ടിയുള്ള ഗാനങ്ങള്‍ ഞാന്‍ പാടുമായിരുന്നു’: അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

, 12:48 pm

വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് മരിച്ച നടന്റെ ആത്മാവ് തന്റെ സുഹൃത്തുക്കളുടെ സ്വപ്‌നത്തിലെത്തി തന്നെ തിരക്കി അവരെ ശല്യം ചെയ്യുമായിരുന്നുവെന്ന് മോഹന്‍ലാല്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നടന്‍ മരിച്ചു.അപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ പലരുടെയും സ്വപ്‌നത്തില്‍ അദ്ദേഹം എത്തി മോഹന്‍ലാല്‍ എവിടെ പോയി എന്നും ചോദിച്ചു.

പരസ്പരം ബന്ധമില്ലാത്ത രണ്ടു പേര്‍ എന്നോടിത് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അന്വേഷിച്ച ് വന്നതാണെന്ന തോന്നല്‍ എന്റെ മനസ്സിലുണ്ടായി. ഞാനുമായി വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തിയ ആളായിരുന്നു ആ നടന്‍. അന്ന് ഞാന്‍ മനസ്സുരുകി അദ്ദേഹത്തോട് ചോദിച്ചു എന്തിനാണ് അവരെ തേടി പോകുന്നത് എന്നെ കാണാന്‍ എന്റെ സ്വപ്‌നത്തില്‍ എത്തിയാല്‍ മതിയല്ലോ എന്ന്.

പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ എന്നോട് സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ ആ രണ്ട് പേരോടും ചോദിച്ചു പിന്നീട് അദ്ദേഹം അന്വേഷിച്ച് എത്തിയോ എന്ന് ഇല്ലെന്ന് അവര്‍ പറഞ്ഞു. കേട്ടിട്ട് ഒടിയന്റെ പ്രമോഷനായി ഉണ്ടാക്കിയ കഥയല്ലെ എന്ന് പലരും ചോദിക്കും അല്ല എന്റെ അനുഭവമാണിത്. കുട്ടിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ പേടി വരുമ്പോള്‍ വെളിച്ചമില്ലാത്ത നാട്ടുവഴികളിലൂടെ ഉറക്കെ പാടി ഓടിയിരുന്നു. പ്രേതങ്ങള്‍ക്ക് വേണ്ടിയാണ് ആദ്യം പാടിയത്.

Advertisement