'രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു'

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍. കോവിഡ് 19 ന്റെ സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ എന്നും അതിനായി
ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകൂ എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

“ലോകത്തെ സ്തംഭിപ്പിച്ച് കോവിഡ്-19 ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാകാന്‍ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്‍കിയിരിക്കുകയാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍, രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു””- മോഹന്‍ലാല്‍ പറഞ്ഞു.

ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടി, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി പേരാണ് രംഗത്ത് വന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി