എനിക്ക് ഇഷ്ടപ്പെട്ട കഥ ആന്റണിയോട് പറയുമ്പോൾ അത് ശരിയാവില്ല എന്നവൻ പറയും: മോഹൻലാൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത രണ്ട് പേരുകളാണ് മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുക്കെട്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും സംസാരിക്കുകയാണ് മോഹൻലാൽ.

എനിക്ക് ഇഷ്ടപ്പെട്ടിട്ട് ആന്റണിക്ക് ഇഷ്ടമാവാത്ത കഥകൾ തങ്ങൾ ഏറ്റെടുക്കാറില്ലെന്നാണ് മോഹൻലാൽ പറയുന്നത്. മാത്രമല്ല ഇപ്പോൾ നിർമ്മിക്കുന്നതെല്ലാം സ്വന്തം സിനിമകളാണെന്നും മോഹൻലാൽ പറയുന്നു.

“ഇപ്പോൾ കൂടുതൽ ഞങ്ങളുടെ സിനിമകൾ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം, നമ്മു‌ടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം, ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽ‌ക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും. ഒരു കഥ കേട്ട് ഇഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും.

അത് കൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. ഒരു സിനിമ സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകൾക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതിൽ ഞാനും ഉൾപ്പെ‌ടണമെന്നായിരിക്കും വിധിയെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്.

എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോൾ അത് ശരിയാവില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അർത്ഥം. ഹിറ്റ് സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിനിമാ ഇൻഡസ്ട്രിയുടെ ചക്രം തിരിയണമെങ്കിൽ അത്തരം സിനിമകൾ ഉണ്ടാകണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഒരു സിനിമ കഴിഞ്ഞ് ഉടനെ അ‌ടുത്ത സിനിമ തുടങ്ങുന്ന ആളാണ് ഞാൻ. അതങ്ങനെ സംഭവിക്കുന്നതാണ്. മലെെക്കോട്ടെെ വാലിബൻ എന്ന സിനിമയിൽ കൊടുത്തിരുന്നതിലും എത്രയോ ദിവസങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നു.

അടുത്ത സിനിമയ്ക്ക് അത് ബാധിക്കും. അപ്പോൾ ഇടയ്ക്ക് ഒരു ​ഗ്യാപ്പൊന്നും കിട്ടില്ല. ഇതൊരു പ്രാക്ടീസ് പോലെയായി. ആ പ്രാക്ടീസിൽ അറിയാകതെ സംഭവിച്ച് പോകുന്നതാണ്. അവിടെ പോയി രണ്ട് ദിവസം കഴിയുമ്പോഴേക്ക് ആ സിനിമയിലേക്കങ്ങ് മാറുകയാണ്.” എന്നാണ് മൂവി വേൾഡ് മീഡ‍ിയക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.

മുൻപ് ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സംസാരിച്ചിരുന്നു. ആന്റണിക്ക് കഥ ഇഷ്ടമായാൽ മാത്രമേ അത് സിനിമയാവൂ എന്നാണ് അന്ന് ജീത്തു ജോസഫ് പറയുന്നത്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ഡിസംബർ 21 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

Latest Stories

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി