'അതൊരു സീക്രട്ട് റെസിപ്പി' ആണെന്ന് മോഹന്‍ലാല്‍, 'വാലിബന്‍' തിയേറ്ററില്‍ തീപാറിക്കുമോ? വെളിപ്പെടുത്തി താരം

ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പ് ആണ് പ്രഖ്യാപനം മുതല്‍ ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി ചേരുമ്പോള്‍ ബ്ലോക്ബസ്റ്റര്‍ സംഭവിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വാലിബനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ‘നേര്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് താരം സംസാരിച്ചത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മലൈകോട്ടൈ വാലിബന്‍, തിയേറ്ററില്‍ തീപാറുമോ? എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ഇതാദ്യം കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചു തുടങ്ങിയത്. ”അത് വളരെ വ്യത്യസ്ത ജോണറിലുള്ള ഒരു സിനിമയാണ്. തീര്‍ച്ചയായും ആ സമയത്ത് ഇതുപോലെ നമുക്ക് ഒന്നുകൂടി സംസാരിക്കാം. അന്ന് ഭയങ്കരമായ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാം.”

”എല്ലാ സിനിമയും തുടങ്ങുമ്പോള്‍ ഇത് ഏറ്റവും നല്ല സിനിമയായി മാറണം എന്ന പ്രാര്‍ത്ഥനയോട് കൂടിയാണ് അതില്‍ എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. പിന്നെ ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്, അത് അങ്ങനെ മാറിപ്പോകുന്നു. നിങ്ങള്‍ക്ക് തോന്നിയ ഒരു വികാരം ആ സിനിമയില്‍ ഉണ്ടെങ്കില്‍ അത് എക്‌സ്‌പെറ്റേഷന്‍ ആണ്.”

”സിനിമ കണ്ടിട്ടേ പറയാന്‍ പറ്റുകയുള്ളു. നമ്മള്‍ നമുക്ക് കിട്ടിയ ജോലി ചെയ്‌തെന്നേയുള്ളൂ. നമ്മുടെ കൂടെയുള്ളവരുടെ ഒപ്പം സഞ്ചരിക്കുന്നു. പുറത്തിറങ്ങി കഴിഞ്ഞാല്‍ ആണല്ലോ, ഞാന്‍ വിചാരിച്ചത് പോലെ പറ്റിയില്ല എന്നൊക്കെ മനസിലാവുക. സിനിമ എന്ന് പറയുന്നതൊരു സീക്രട്ട് റെസിപ്പിയാണ്. അതുകൊണ്ട് തീപാറട്ടെ” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം