ലാലേട്ടനും, ദാസേട്ടനും ഒരൊറ്റ ഫ്രെയിമിൽ; യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് മോഹൻലാൽ

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവൻ യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോഹൻലാൽ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാനഗന്ധർവൻ്റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്നാണ് മോഹൻലാൽ ചിത്രത്തോടൊപ്പം പോസ്റ്റിൽ കുറിച്ചത്.

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടു പേരെയും ഒരൊറ്റ ഫ്രയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും, ദാസേട്ടനും, അഭിനയകലയുടെ ഗന്ധർവ്വനും ഗാന ഗന്ധർവ്വനും, ആ ശബ്ദവും ലാലേട്ടനും ഒന്നിച്ച എത്രയെത്ര മനോഹര ഗാനങ്ങൾ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Read more

അതേസമയം, ഹോളിവുഡിലെ സോണി സ്റ്റുഡിയോസിൽ ബറോസിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹൻലാൽ. 2023ൽ സിനിമ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ എത്തിയെങ്കിലും അതും നടന്നില്ല. ഈ വർഷം മാർച്ച് 28ന് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം.