ദേവദൂതനില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ അല്ലായിരുന്നു; വെളിപ്പെടുത്തി നിര്‍മ്മാതാവ്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒരുക്കി 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. തിയേറ്ററില്‍ ചിത്രം പരാജയമായിരുന്നെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ ചിത്രത്തിന് ഏറെ ജനപ്രതീ കൈവന്നു. ഇപ്പോഴിത ഈ ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ അല്ല എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍.

‘രഘുനാഥ് പലേരി ദേവദൂതന്റെ കഥ പറഞ്ഞപ്പോള്‍ തമിഴ് നടന്‍ മാധവനെയായിരുന്നു ആദ്യം നായകനാക്കി നിശ്ചയിച്ചിരുന്നത്. പക്ഷെ ആ സമയത്തു മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതേ എന്ന സിനിമ വലിയ വിജയം നേടിയതോടെ മാധവന്റെ ഡേറ്റ് പ്രശ്‌നമായി.’

‘പിന്നെ ആരെ നായകനാകും എന്ന ആശയ കുഴപ്പത്തില്‍ നില്‍ക്കുന്ന സമയത്താണ് ഒരു ബന്ദ് ദിവസം യാദൃശ്ചികമായി മോഹന്‍ലാലുമായി സമയം ചിലവിടാന്‍ കഴിയുന്നതും ഈ കഥ അദ്ദേഹത്തോട് പറയുന്നതും. കഥ കേട്ട ഉടന്‍ തന്നെ ഈ ചിത്രം താന്‍ ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു എന്നും പിന്നെ വേറൊന്നും നോക്കാതെ മോഹന്‍ലാലിനെ നായകനാക്കി മുന്നോട്ടു നീങ്ങുകയായിരുന്നു.’ സ്റ്റാന്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സിയാദ് കോക്കര്‍ പറഞ്ഞു.

മോഹന്‍ലാല്‍, ജയപ്രദ, മുരളി, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, വിനീത് കുമാര്‍, വിജയ ലക്ഷ്മി, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ദേവദൂതന്‍. വിദ്യാസാഗര്‍ ഈണമിട്ട ഇതിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി