'മോഹൻലാല്‍ അങ്ങനെ ചെയ്തപ്പോൾ വണ്ടറടിച്ച് നിന്നിട്ടുണ്ട്'; അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. മലയാള സിനിമയുടെ യുവനടിമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരികൂടിയാണ് അനശ്വര രാജൻ.

ഇപ്പോഴിതാ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് നടി അനശ്വര രാജൻ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്. ലാല്‍ സാറിനെയൊക്കെ കണ്ടു വളര്‍ന്നയാളാണ് എന്ന് പറയുകയാണ് അനശ്വര രാജൻ. സ്‍ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ റിയാലിറ്റി ചെക്കില്‍ ആയിരിക്കുമെന്ന് അനശ്വര രാജൻ പറയുന്നു.

ആള് സ്വച്ച് ചെയ്യുന്നത് ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ. അത് കണ്ടത് നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. അങ്ങനെ കണ്ട് വണ്ടറിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ട്. എന്നെ സംബന്ധിച്ച് മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണെന്നും അനശ്വര രാജൻ പറയുന്നു.

2017-ൽ പുറത്തിറങ്ങിയ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈയാടുത്ത് പുറത്തിറങ്ങിയ ‘മലയാളി ഫ്രം ഇന്ത്യ’, പൃഥ്വി- ബേസിൽ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.