മോഹന്‍ലാലിന്റേത് നല്ല ബെസ്റ്റ് ജാതകം, എനിക്ക് കണ്ടക ശനി, കൊണ്ടു പോകേണ്ടതായിരുന്നു: രജിത് കുമാര്‍

ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് രജിത് കുമാര്‍ മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തനിക്ക് പെട്ടെന്ന് കൈവന്ന ഹൈപ്പ് കുറയാനുള്ള കാരണം പറയുകയാണ് രജിത് കുമാര്‍.

രണ്ടര വര്‍ഷക്കാലം തനിക്ക് കണ്ടകശനി ആയിരുന്നെന്നും. അതുകൊണ്ട് ബിഗ് ബോസില്‍ നിന്ന് തനിക്ക് ലഭിച്ച നല്ല പേര് എല്ലാം നഷ്ടമായി എന്നുമാണ് രജിത് കുമാര്‍ പറയുന്നത്. മോഹന്‍ലാല്‍ രണ്ടു സിനിമകളില്‍ അവസരം തരാമെന്ന് പറഞ്ഞിരുന്നു എന്നും അത് നടക്കാതെ പോയി. ഇനി ആണെങ്കിലും അദ്ദേഹം വിളിക്കും എന്ന പ്രതീക്ഷയും രജിത് കുമാര്‍ പങ്കുവയ്ക്കുന്നു.

ഒപ്പം മോഹന്‍ലാലിന്റെ ഏറ്റവും ബെസ്റ്റ് ജാതകമാണെന്നും രജിത് കുമാര്‍ പറയുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാറിന്റെ വാക്കുകള്‍.

ലാലിന്റെ ജാതകം നോക്കിയ അപ്പൂപ്പനെ എനിക്ക് അറിയാം. അദ്ദേഹത്തിന്റെ നല്ല ബെസ്റ്റ് ജാതകമാണ്. ലാലേട്ടന്‍ ജനിച്ച സമയം എന്ന് പറഞ്ഞാല്‍ ചെറിയ ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്താലും വലിയ ഹൈപ്പ് ലഭിക്കും അല്ലെങ്കില്‍ എത്ര കഷ്ടപെട്ടാലും കാര്യമുണ്ടാകണമെന്നില്ല.’

ഞാന്‍ ഇപ്പോള്‍ വലിയ ദൈവവിശ്വാസിയാണ്. നേരത്തെ എസ്എഫ്‌ഐ ചെയര്‍മാന്‍ ഒക്കെ ആയിരുന്നു. എനിക്ക് രണ്ടരവര്‍ഷം കണ്ടകശനി ആയിരുന്നു. അതുകൊണ്ട് ബിഗ്ബോസില്‍ നിന്ന് എനിക്ക് ഉണ്ടായ നല്ലപേരും ഹൈപ്പും എല്ലാം കംപ്ലീറ്റ് പോയി. എന്നെയും കൊണ്ട് പോകേണ്ടതായിരുന്നു’ രജിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും