എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കണമെന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചു: മമിത ബൈജു

കലാരംഗത്ത് ചെയ്യാന്‍ സാധിക്കാതെ പോയ കാര്യങ്ങളാണ് തന്നിലൂടെ അമ്മ ഇപ്പോള്‍ സാധിച്ചെടുക്കുന്നതെന്ന് നടി മമിത ബൈജു. അമ്മയാണ് തന്നെ കലാരംഗത്തേക്കു കൊണ്ടുവന്നതെന്നും മഞ്ജു വാരിയരില്‍നിന്ന് താനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നെന്നും വനിതയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ മമിത പറഞ്ഞു.

അമ്മയാണ് എന്നെ കലാരംഗത്തേക്കു പിച്ചവയ്പ്പിച്ചത്. ചെറുപ്പത്തില്‍ ഡാന്‍സും പാട്ടും പഠിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് അതിനു സാധിച്ചില്ല. അതുകൊണ്ടാവും എന്നെ ഈ രംഗത്തേക്കു കൊണ്ടുവന്നത്.

മൂന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഹയര്‍ സെക്കന്‍ഡറി വരെ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്തു. കുടുംബത്തിന്റെ മൊത്തം സപ്പോര്‍ട്ട് ഉണ്ട്. എങ്കിലും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അമ്മയ്ക്കു സാധിക്കാതെ പോയ ആഗ്രഹങ്ങളായിരുന്നു എന്നിലൂടെ അമ്മ സാധിച്ചതെന്ന്.

എനിക്കു ഡാന്‍സിനു സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തില്‍ അച്ചടിച്ചു വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിലൂടെ അതു നടന്നു. മഞ്ജു വാരിയരില്‍ നിന്ന് ഞാനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവില്‍ മനോരമയിലൂടെ അതു സാധിച്ചു- മമിത പറഞ്ഞു.

Latest Stories

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്