അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചിലര്‍ ചോദിച്ചു.. സിനിമയില്‍ മാത്രമല്ല സീരിയല്‍ ഫീല്‍ഡിലും ഇതുണ്ട്: മൃദുല വിജയ്

സിനിമയില്‍ നിന്നും വന്ന താന്‍ മിനിസ്‌ക്രീനില്‍ മാത്രമായി ഒതുങ്ങിപ്പോവാനുള്ള കാരണം പറഞ്ഞ് നടി മൃദുല വിജയ്. സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായി. പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിരുന്നു അതിന് നില്‍ക്കാതെ ഇരുന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു എന്നാണ് മൃദുല പറയുന്നത്.

സീരിയലില്‍ നിന്ന് തനിക്ക് ഇതുവരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സിനിമയിലേക്ക് വരുന്ന സമയത്ത് ചില ആളുകള്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന രീതിയില്‍ ചോദിച്ചിട്ടുണ്ട്. അതിനു തയ്യാറല്ല. അതൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടാണ് തനിക്ക് വളരെ കുറഞ്ഞ ബജറ്റിലുള്ള സിനിമകളിലേക്ക് ഒതുങ്ങേണ്ടി വന്നത്.

സെറ്റ് ക്ലിയര്‍ ആയിരിക്കണം എന്ന് മാത്രമായിരുന്നു തനിക്ക്. അത് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അത് ഓക്കെ ആണെങ്കില്‍ മാത്രമാണ് കമ്മിറ്റ് ചെയ്യാറുള്ളു. സീരിയലില്‍ അങ്ങനെ ഉള്ള സംഭവങ്ങള്‍ ഒന്നും കണ്ടിട്ടില്ല. തനിക്ക് ഇതുവരെ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

പക്ഷെ ചില ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സീരിയല്‍ ഫീല്‍ഡിലും അങ്ങനെയൊക്കെ ഉണ്ടെന്ന് എന്നാണ് മൃദുല പറയുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൃദുല ശ്രദ്ധ നേടുന്നത്. ‘കൃഷ്ണതുളസി’, ‘ഭാര്യ’, ‘പൂക്കാലം വരവായി’ തുടങ്ങിയ പരമ്പരകളിലും സ്റ്റാര്‍ മാജിക് ഷോയിലും മൃദുല എത്തിയിട്ടുണ്ട്.

Read more

സീരിയല്‍ താരം യുവകൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ചതിന് ശേഷം മൃദുല സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഗര്‍ഭിണി ആയത് മുതല്‍ നടി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇപ്പോള്‍ യൂട്യൂബില്‍ സജീവമാണ് മൃദുല. നല്ലൊരു വരുമാന മാര്‍ഗ്ഗമാണ് യൂട്യൂബെന്നും മൃദുല പറയുന്നുണ്ട്.