ദുല്‍ഖര്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് പറയാന്‍ എനിക്ക് പേടിയില്ല.. ദുല്‍ഖര്‍ ആണ് ഇഷ്ടതാരം: മൃണാള്‍ ഠാക്കൂര്‍

താന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണെന്ന് മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരമ’ത്തില്‍ മൃണാള്‍ ആണ് നായികയായത്. മൃണാളിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാണ് സീതാരാമം. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായ ദുല്‍ഖറിനോട് സ്‌നേഹവും ആരാധനയും ഉണ്ടെന്ന് മൃണാള്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടതാരം ദുല്‍ഖര്‍ ആണെന്ന് മൃണാള്‍ വീണ്ടും വ്യക്തമാക്കുകയാണ്. ”ഞാന്‍ ദുല്‍ഖര്‍ ഫാന്‍ ക്ലബ്ബിന്റെ പ്രസിഡന്റാണെന്ന് പറയാന്‍ എനിക്കു യാതൊരു പേടിയുമില്ല. നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ഇഷ്ടപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാനാണ്.”

”സീതാരാമം എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ചിത്രമായിരുന്നു. ഷൂട്ടിംഗിനിടയില്‍ എന്നെ പ്രോത്സാഹിപ്പിച്ചത് ദുല്‍ഖര്‍ ആണ്. അദ്ദേഹം പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹം എനിക്ക് പ്രചോദനമായി. ദുല്‍ഖര്‍ എന്റെ വഴികാട്ടിയും സുഹൃത്തും പ്രിയപ്പെട്ട നടനുമാണ്” എന്നാണ് മൃണാള്‍ പറയുന്നത്.

അതേസമയം, ‘ഫാമിലി സ്റ്റാര്‍’ എന്ന ചിത്രമാണ് മൃണാലിന്റെതായി ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം പരശുറാം ആണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം