അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഓടിപ്പോയി, അവാര്‍ഡ് വാങ്ങിയ എന്നെ സ്റ്റേജില്‍ നിന്നും ഇറക്കിവിട്ടു..; ദുരനുഭവം പറഞ്ഞ് മൃണാല്‍ താക്കൂര്‍

താകുടുംബത്തിന്റെ പിന്‍ബലമില്ലാതെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാല്‍ താക്കൂര്‍. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ‘ലവ് സോണിയ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘സീതരാമം’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പാന്‍ ഇന്ത്യന്‍ റീച്ച് കിട്ടുന്നത്.

താനൊരു താരപുത്രിയല്ലാത്തിനാല്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് മൃണാല്‍ പങ്കുവച്ചിരിക്കുന്നത്. ”മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് വാങ്ങാനായി ഞാന്‍ സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങിയതും അവര്‍ എന്നോട് ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് പറഞ്ഞു.”

”എന്നാല്‍ ഒരു താരപുത്രി അതേ വേദിയില്‍ വന്നപ്പോള്‍ അവളുടെ മുഖത്തേക്ക് മൈക്ക് കുത്തിക്കയറ്റുകയായിരുന്നു” എന്നാണ് മൃണാല്‍ പറയുന്നത്. ”ഒരു ഇവന്റില്‍ ഞാന്‍ അഭിമുഖം നല്‍കി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരെല്ലാം അവിടെ നിന്നും ഓടി. ഒരു യുവ താരപുത്രി വന്നതായിരുന്നു കാരണം.”

”ആ പാവത്തിന് തന്റെ വസ്ത്രം ശരിയാക്കാന്‍ പോലും സമ്മതിക്കാതെ മീഡിയ അവളെ വളഞ്ഞു” എന്നാണ് മൃണാല്‍ പറയുന്നത്. നെപ്പോട്ടിസത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും പങ്കുണ്ട് എന്നാണ് മൃണാല്‍ പറയുന്നത്.

പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് താരങ്ങളുടെ മക്കളെ കുറിച്ചാണ്, അതാണ് മാധ്യമങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും. അതിനാല്‍ താരങ്ങളുടെ മക്കളെ താന്‍ ഒരിക്കലും കുറ്റം പറയില്ല എന്നും മൃണാല്‍ വ്യക്തമാക്കി. അതേസമയം, നാനിയുടെ കൂടെ അഭിനയിക്കുന്ന ‘ഹായ് നാന’യാണ് മൃണാലിന്റെ പുതിയ തെലുങ്ക് ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ