ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി മൃണാള്‍ ഠാക്കൂര്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് റെമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് താരം തുറന്നു പറഞ്ഞത്.

”മാതാപിതാക്കള്‍ക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ല. അതുകൊണ്ട് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്. ഒരു സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷെ എത്രകാലം എനിക്ക് അങ്ങനെ പറയാന്‍ സാധിക്കും. ഒടുവില്‍ കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു.”

”ചുംബനരംഗം ഉണ്ടെന്ന് കരുതി ഒരു സിനിമ ഉപേക്ഷിക്കാനാകില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അഭിനേതാവ് ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫര്‍ട്ട് അല്ലെങ്കില്‍ അതു പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു” എന്നാണ് മൃണാള്‍ പറയുന്നത്.

അതേസമയം, ‘ദ ഫാമിലി സ്റ്റാര്‍’ ആണ് മൃണാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒരു ലിപ് കിസ് സീനില്‍ മൃണാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19. 78 കോടി രൂപ കളക്ഷന്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു.

സീതാരാമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മൃണാള്‍ പ്രേക്ഷക മനസില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഹായ് നാന്ന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന ‘പൂജ മേരി ജാന്‍’ എന്ന ചിത്രത്തിലാണ് നിലവില്‍ മൃണാള്‍ അഭിനയിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ