കരയുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മൃണാല്‍ താക്കൂര്‍; കാരണം ഇതാണ്.., വ്യക്തമാക്കി 'സീതരാമം' നായിക

‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാല്‍ താക്കൂര്‍. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഒരുപാട് ആരാധകരെ നേടിയിരുന്നു. അടുത്തിടെ കരയുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ‘ഇന്നലെ കഠിനമായിരുന്നു, എന്നാല്‍ ഇന്ന് ശക്തയും സന്തുഷ്ടയുമാണ്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ചിത്രം പങ്കുവച്ചത്.

ആ ചിത്രം പങ്കുവയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൃണാല്‍ ഇപ്പോള്‍. ദുര്‍ബലമായ തോന്നലുകള്‍ സാധാരണമാണെന്ന് തുറന്നു പറയാന്‍ വേണ്ടിയാണ് താന്‍ അത്തരത്തിലൊരു ചിത്രം പങ്കുവച്ചത് എന്നാണ് മൃണാല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ആ ചിത്രം പങ്കുവച്ചപ്പോള്‍ എനിക്ക് വളരെ ആശ്വസം തോന്നി. നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങളുണ്ട്, അതിനര്‍ത്ഥം വിഷാദ രോഗം വന്നു എന്നല്ല. അങ്ങനെയുള്ള തോന്നല്‍ ഉണ്ടാകുന്നതിനും സഹായം തേടുന്നതിനും ഇടയില്‍ ഒരു നേര്‍ത്ത വരയുണ്ട്.

ദുര്‍ബനാണെന്ന് തുറന്നു പറയുന്നതില്‍ സങ്കടപ്പെടേണ്ട ആവശ്യമില്ല എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ എല്ലാം മനോഹരമാണെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അതിന് പിന്നില്‍ ഒരുപാട് കഠിനാധ്വനങ്ങളുണ്ട്.”

”അഭിനേതാവായാലും വ്യക്തിയായാലും ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്റെ മനസ് പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് സന്തുഷ്ടയാണ്” എന്നാണ് മൃണാല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ഗുമ്രാഹ് എന്ന ചിത്രമാണ് മൃണാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ