മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. ഓണത്തിനാണ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനത്തിനായിരുന്നു പുറത്തുവിട്ടത്.
ഇപ്പോഴിതാ എംടിയുടെ കഥകളെ ആസ്പദമാക്കി ഇത്തരമൊരു ആന്തോളജി ചെയ്യാനുണ്ടായ കാരണം പറയുകയാണ് അദ്ധേഹത്തിന്റെ മകൾ അശ്വതി വി നായർ. ടാഗോറിന്റെ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി കണ്ടപ്പോൾ തന്നെ മനോരഥങ്ങൾ ചെയ്യണമെന്ന് തനിക്ക് തോന്നിയിരിന്നുവെന്നാണ് അശ്വതി പറയുന്നത്.
“ടാഗോറിൻ്റെ കഥകൾ ആന്തോളജിയായി വന്നപ്പോൾമുതൽ എൻ്റെ ഉള്ളിലുള്ള ആശയമായിരുന്നു അച്ഛന്റെ ചെറുകഥകളെ ആസ്പദമാക്കി ഒരു ആന്തോളജി. മൂന്നുമണിക്കൂർ സിനിമയു ടെ തിരക്കഥ ഇരുന്ന് എഴുതാൻ അച്ഛന്റെ ആരോഗ്യം തടസ്സമായിരുന്നു. ചെറുകഥ കൾ മുൻനിർത്തി തിരക്കഥ തയ്യാറാക്കു ന്നതിന് വലിയ ബുദ്ധിമുട്ടില്ലെന്ന് മനസ്സി ലാക്കി. അങ്ങനെയാണ് ചെറുകഥകൾ മുൻനിർത്തിയുള്ള സിനിമയിലേക്ക് എത്തുന്നത്.
ആന്തോളജി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചശേഷം ആദ്യം ചെയ്‌തത് കഥകൾ തിരഞ്ഞെടുക്കുക എന്നതായിരു ന്നു. അതിനായുള്ള ശ്രമങ്ങളും വായനയു മായി ഒരുവഴിക്ക് നീങ്ങി. അടുത്തഘട്ടം കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു പ്രൊഡക്‌ഷൻ കമ്പനിയായിരുന്നു. സുധീർ അമ്പലപ്പാട് വർഷങ്ങളായി അച്ഛന്റെ പരിചയത്തിലുള്ള ആളാണ്. കുറേ കാല മായി അച്ഛന്റെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ സമീപിക്കുന്നതും ആന്തോളജി ചെയ്യാൻ ന്യൂസ് വാല്യൂ എന്ന കമ്പനി രൂപപ്പെടു ന്നതും.
അച്ഛൻ ചെയർമാനായ, ഞാനും സുധീർ അമ്പലപ്പാടും ഡയറക്ടർമാ രായ ന്യൂസ് വാല്യൂ പ്രൊഡക്ഷൻസാണ് ഈ ഒൻപത് സിനിമകൾ സരിഗമയുമായി ചേർന്ന് തയ്യാറാക്കിയത്. നാലുവർഷം നീണ്ട യാത്രയായി രുന്നു അത്. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദഗ്‌ധരെയും നടീനടന്മാരെയും സൂപ്പർ താരങ്ങളെയുമെല്ലാം ഈ പ്രോജക്ടിന്റെ ഭാഗമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പ്രോജക്ടിനു ശേഷം ഇന്ന് ഇന്ത്യയിലെ മുൻനിര ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മികച്ച കണ്ടന്റ് പ്രൊ ഡക്‌ഷനുവേണ്ടി ന്യൂസ് വാല്യൂവിനെ സമീപിക്കുന്നുണ്ട് . മലയാളസിനിമയ് ക്ക് അഭിമാനിക്കാവുന്ന കണ്ടന്റുകൾ ലോകത്തിനുമുന്നിൽ സാങ്കേതികമിക വോടെ അവതരിപ്പിക്കുക എന്നതാണ് ന്യൂസ് വാല്യൂവിന്റെ ലക്ഷ്യം.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞത്.
മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.