കുറച്ചുകാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു, ഞങ്ങള്‍ക്കെല്ലാം ആശ്വാസവും സഹായവുമായിരുന്നു രമ: മുകേഷ്

ഡോക്ടര്‍ രമ കടുത്ത രോഗബാധിതയായിരുന്നെങ്കിലും വളരെ പെട്ടെന്നൊരു വിയോഗം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ മുകേഷ്. സിനിമയിലുള്ള എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടര്‍ രമ.

നേരിട്ടും അല്ലാതെയും സിനിമയിലെ സുഹൃത്തുക്കള്‍ക്ക് ചികിത്സയും ഉപദേശവും നല്‍കിയിരുന്നു. ജഗദീഷിന്റെ വീട്ടിലെത്തി ഡോക്ടര്‍ രമയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സന്ദര്‍ഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുള്‍പ്പടെ സിനിമയിലുള്ള ഒരുപാടു പേര്‍ക്ക് ചികിത്സയും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല.

രോഗം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടര്‍ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.’-മുകേഷ് പറഞ്ഞു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ