ബിയര്‍ കുടിച്ച ശേഷം ശ്രീനിവാസന്റെ സഹോദരി പരീക്ഷയില്‍ തോറ്റെന്ന് 'പട്ടാളം പുരുഷു', കരണം പുകച്ച് താരം: മുകേഷ് പറയുന്നു

ശ്രീനിവാസനും നടന്‍ ജെയിസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് മുകേഷ്. മീശമാധവന്‍ എന്ന ചിത്രത്തില്‍ പട്ടാളം പുരുഷു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ജെയിംസ്. ശ്രീനിവാസന്റെ സഹോദരിയുടെ റിസല്‍ട്ട് നോക്കാന്‍ ജെയിംസിനെ ഒടുവില്‍ താരം അടിക്കേണ്ടി വന്നതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

ശ്രീനിവാസന്റെ സഹോദരിയുടെ ടിടിസി റിസല്‍ട്ട് വന്ന ദിവസം വിജയമല്ലാതെ മറ്റൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല എന്ന് ശ്രീനിവാസന്‍ എന്നോട് പറഞ്ഞു. ഇങ്ങനെ പറഞ്ഞോണ്ടിരുന്നപ്പോള്‍ ശ്രീനിവാസന്റെ വളരെ അടുത്ത സുഹൃത്ത് വന്നു. ജെയിംസ് ഒരു അടിച്ചു പൊളി പാര്‍ട്ടിയാണ്.

ജെയിംസ് വന്ന് ‘എന്താ രാവിലെ ഒരു ടെന്‍ഷന്‍’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ശ്രീനിക്ക് ഇങ്ങനെയൊരു ടെന്‍ഷന്‍ ഉണ്ട് അപ്പോള്‍ ശ്രീനിക്ക് അത് പോയി നോക്കാന്‍ ധൈര്യമില്ല. കറക്ട് സെനറ്റ് ഹാളിന്റെ പുറത്ത്, കയറി ചെല്ലുമ്പോള്‍ ഓഫീസ് റൂമിന്റെ ഇപ്പുറത്ത് നോട്ടീസ് ബോര്‍ഡില്‍ ടിടിസിയുടെ റിസല്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജെയിംസ് പോയി ഒന്നു നോക്കണം എന്ന് പറഞ്ഞു. പിന്നെ അതിനേക്കാള്‍ ടെന്‍ഷനായി, അമൃത ഹോട്ടലില്‍ നിന്നും സെനറ്റ് ഹാളിലേക്ക് അധികം ദൂരമില്ലാലോ എന്താ വരാത്തത് എന്ന് ചോദിക്കുന്നു. കുറച്ച് കഴിഞ്ഞ് ഇയാള്‍ വരുന്നു. പോകുന്നതും വരുന്നതും ഓട്ടോ കൂലി ഒക്കെ കൊടുത്താണ് വിട്ടത്.

ജെയിംസ് വന്നയുടനെ പറഞ്ഞു, ബിയര്‍ ഓര്‍ഡര്‍ ചെയ്. ശ്രീനിവാസന്റെ മുഖം ഒക്കെ തെളിഞ്ഞു. ബിയര്‍ ഓര്‍ഡര്‍ ചെയ്ത് കുടിച്ച ശേഷം ശ്രീനിവാസന്റെ സഹോദരി തോറ്റെന്ന് ജെയിംസ് പറയുന്നു. സഹോദരിയുടെ നമ്പര്‍ അതിലില്ല. ശ്രീനിവാസന്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ ജെയിംസിനെ അടിച്ചു.

ബിയര്‍ അടിച്ച് ധൈര്യം വന്നിട്ട പറയാനാണ് ഇരുന്നതെന്ന് പറഞ്ഞു. ഇതിനിടയിലാണ് ജഗദീഷ് അങ്ങോട്ടു വരുന്നത്. അന്ന് എംജി കോളേജിലെ അധ്യാപകനായിരുന്ന ജഗദീഷ്. വെസ്പ സ്‌കൂട്ടിറിലാണ് വന്നത്. കാര്യം അറിഞ്ഞ ശേഷം ജഗദീഷ് റിസല്‍ട്ട് നോക്കി വരാന്ന് പറഞ്ഞ് പോയി.

തിരിച്ചു വന്ന് സഹോദരി ജയിച്ചെന്ന് ജഗദീഷ് ശ്രീനിവാസനോട് പറഞ്ഞു. അതിന്റെ സന്തോഷത്തില്‍ ശ്രീനിവാസന്‍ ഒരടി കൂടി ജെയിംസിന് കൊടുക്കുന്നു എന്നാണ് മുകേഷ് പറയുന്നത്. മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലാണ് നടന്‍ സംസാരിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ