എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു, ആ സംഭവത്തിന് ശേഷം കാര്യം മനസിലായി: മുകേഷ്

സിനിമാ ലൊക്കേഷനുകളിലെയും തന്റെ ജീവിതത്തിലെയും പല സംഭവങ്ങളും മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ആദ്യ ഭാര്യ സരിതയില്‍ പിറന്ന മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ മക്കള്‍ മലയാളികളാണോ അതോ തെലുങ്കരാണോ എന്നതില്‍ സംശയമുണ്ടായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

എനിക്ക് രണ്ട് മക്കളാണ്, ശ്രാവണ്‍ മുകേഷ്, തേജസ് മുകേഷ്. രണ്ട് പേര്‍ക്കും അന്ന് ചെറിയ പ്രായമാണ്. ഞങ്ങള്‍ കോഴിക്കോട് ഒരു ട്രിപ്പ് പോയി. ഞാന്‍ കാര്‍ ഓടിക്കുന്നു. കൂടെ ഇവര്‍ രണ്ട് പേരും.  വേറെ ആരുമില്ല. ഇവരില്‍ മലയാളി ബ്ലഡ് ആണോ അതോ സരിതയുടെ തെലുങ്ക് ബ്ലഡ് ആണോ എന്നൊരു സംശയം തമാശരൂപത്തില്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

ഞാനൊരു ചാന്‍സ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഇവരുടെ ഈ സ്വഭാവം മലയാളിയുടേതാണോ എന്നൊക്കെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോള്‍ ഇളയവന്‍ തേജസ് എന്നോട് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു എന്തെങ്കിലും വേണമെന്ന്. പെപ്‌സിയും കൊക്കകോളയുമാണ് ഇവരുടെ മെയിന്‍ ഐറ്റം.

അവര്‍ പെപ്‌സി കഴിച്ചു. ഏകദേശം എറണാകുളത്തിന് അടുത്തെത്തിയപ്പോള്‍ തേജസ് പറഞ്ഞു അച്ഛാ കലക്കിയെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പെപ്‌സിക്കൊപ്പം ഒരു കൂപ്പണുണ്ട്. അതെ കൊടുത്താല്‍ ഒരു പെപ്‌സി കൂടി കിട്ടും. തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കള്‍.

തിരിച്ചു പോവുന്ന ദൂരം, ഡീസല്‍ ചെലവ്, അതിനെടുക്കുന്ന സമയം ഇതൊന്നും പറഞ്ഞ് കൊടുത്തിട്ടും അവര്‍ക്കതൊന്നുമറിയേണ്ട. ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനം അത് ഞങ്ങള്‍ക്ക് വേണമെന്ന്. എനിക്ക് ദേഷ്യവും വിഷമവും സങ്കടവുമൊക്കെ വരേണ്ട സാഹചര്യത്തില്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും മലയാളികളാണ് എന്നതിനാലാണ് ഞാന്‍ ചിരിച്ചത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം