ഈ സൂപ്പർസ്റ്റാറുകൾക്ക് നല്ല അടി കിട്ടണം, അക്ഷയ് കുമാറിനെ ഞാൻ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്; പാൻ മസാല പരസ്യങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുകേഷ് ഖന്ന

സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ വിമർശനവുമായി ശക്തിമാൻ താരം മുകേഷ് ഖന്ന. സൂപ്പർസ്റ്റാറുകളെ പിടിച്ച് നല്ല അടി കൊടുക്കണമെന്നും, അക്ഷയ് കുമാറിനെ താൻ ഇക്കാര്യം പറഞ്ഞ് ചീത്ത വിളിച്ചിട്ടുണ്ടെന്നും മുകേഷ് ഖന്ന പറയുന്നു.

“ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടത്, ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് മോശമാണെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീത്തവിളിക്കുകപോലും ചെയ്തു. ആരോ​ഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ള അക്ഷയ് പോലും പാൻ മസാലയെ അനുകൂലിക്കുന്നു. അജയ് ദേവ്​ഗണും ഇതേകാര്യം പറയുന്നു.

ഷാരൂഖും ഇതേ വഴിതന്നെയാണ് വരുന്നത്. കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി മുടക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് ഇവരെല്ലാം നൽകുന്നത്? നിങ്ങൾ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിലഭിനയിച്ചാൽ അതിനർത്ഥം നിങ്ങൾ ആ ഉത്പ്പന്നം വിൽക്കുന്നു എന്നുതന്നെയാണ്. എല്ലാവർക്കും അതറിയാം. വഴിതെറ്റിക്കുന്ന പരസ്യങ്ങളെന്ന് ഇതുകൊണ്ടാണ് അവയെ വിളിക്കുന്നത്.

വേണ്ടത്ര പണമില്ലാഞ്ഞിട്ടാണോ കമ്പനികൾ പരസ്യം ചെയ്യുന്നത്? ഇതുപോലെയൊന്നും ചെയ്യരുതെന്ന് ഞാൻ ആ നടന്മാരോട് പറഞ്ഞിട്ടുണ്ട്. അതുകേട്ട് പിൻമാറിയവരിൽ ഒരാളാണ് അക്ഷയ് കുമാർ. അമിതാഭ് ബച്ചൻപോലും ഇത്തരം പരസ്യങ്ങളിൽനിന്ന് പിൻവാങ്ങിയിട്ടുണ്ട്. എന്നിട്ടും കോടികളാണ് പാൻ മസാലയുടെ പരസ്യനിർമാണത്തിനായി മുടക്കുന്നത്.

നടന്മാർ പരസ്പരം ചുവന്ന നിറം വാരിയെറിയുന്നു. എന്നിട്ട് കുങ്കുമത്തിന്റെ നാരുകളാണെന്ന് പറയുന്നു. നിങ്ങൾ പുകയില ഉത്പ്പന്നങ്ങൾ ഉപയോ​ഗിക്കാനാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഒരിക്കലും അത് ചെയ്യരുത് എന്റെ കരിയറിൽ ഒരിക്കൽപ്പോലും സി​ഗരറ്റിന്റെയോ പാൻ മസാലയുടേയോ പരസ്യത്തിൽ അഭിനയിക്കണമെന്നാവശ്യപ്പെട്ട് ആരും വന്നിട്ടില്ല.” എന്നാണ് ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുകേഷ് ഖന്ന പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി