നായകനായും സഹ നടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. സിനിമ പോലെ തന്നെ തന്റെ കഥ പറച്ചിലുകളിലൂടേയും പ്രേക്ഷക പ്രശംസ നേടിയിട്ടുള്ള നടൻ കൂടിയാണ് മുകേഷ്. തനിക്ക് വരുന്ന ഫോൺകോളുകൾ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താൻ ഫോൺ കോളുകൾ അറ്റന്റ് ചെയ്യുന്നത് ദൃഷ്ടിദോഷം മാറ്റാനാണ് എന്നാണ് മുകേഷ് പറഞ്ഞത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്. എംഎൽഎ ആയതിനാൽ ആളുകൾ ഫോൺ വിളിച്ചും മറ്റും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തനിക്ക് അന്ധവിശ്വാസം കുറവാണെന്നും എന്നാൽ ഒരു കാര്യം വളരെ ഇഫക്ടീവാണ് എന്നും നടൻ പറയുന്നു. ‘ദൈവം ഉണ്ടോ ഇല്ലയോ സൂപ്പർ നാച്ചുറൽ പവർ ഉണ്ടോ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണ്. പക്ഷെ രണ്ട് കാര്യങ്ങൾ നമുക്ക് നല്ലപോലെ അറിയാം. ബ്ലെസ്സിങിന് ഒരു വലിയ ശക്തിയുണ്ട്. ശാപത്തിനും അതേപോലെ ശക്തിയുണ്ട്. അതേപോലെ ചിലർക്കൊക്കെ ദൃഷ്ടിദോഷം ഉണ്ട്. എനിക്ക് അതുണ്ട്’
‘പണ്ടുമുതലേ ഉള്ളതാണ്.. എന്റെ ഒരു സിനിമ, നന്നായി ഓടിയാൽ രണ്ട് ദിവസം എനിക്ക് പിന്നെ പനി പിടിക്കും. എന്തെങ്കിലും ഒരു നല്ല കാര്യം വരുമ്പോൾ സംഭവിക്കാറുണ്ട്. എന്നാൽ നമുക്ക് ഒരു വിഷമം ഉണ്ടായാൽ അത് മാറും. ഞാൻ ഈ ദൃഷ്ടിദോഷം മാറ്റാൻ വേണ്ടിയാണ് ഈ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നത്. അവരും ഹാപ്പി ഞാനും ഹാപ്പി’ മുകേഷ് പറഞ്ഞു.
പിന്നെയും പുതിയൊരു ജീവിതം ഞാൻ ആരംഭിക്കുന്നു. അടിച്ചു പൊളിക്കുന്നു. വീണ്ടും വരുമ്പോൾ ഒരു ഫോൺ കോൽ എടുക്കുന്നു’ താരം പറഞ്ഞു. പുതിയ സിനിമയെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും മുകേഷ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.