ഇവന്‍ ഇത്രയും ആഭാസനോ? ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ തുണിയുരിഞ്ഞ് നില്‍ക്കുമെന്ന് ബെറ്റ് വെച്ചോ എന്നവര്‍ ചിന്തിച്ചോ? മുകേഷ്

405 ദിവസങ്ങളോളം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന ചിത്രമാണ് ഗോഡ് ഫാദര്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്റെ ഓര്‍മ്മകളാണ് മുകേഷ് പങ്കുവച്ചിരിക്കുന്നത്. നടി കനകയുടെ മുന്നില്‍ വച്ച് ബെഡ്ഷീറ്റ് അഴിഞ്ഞു വീണു പോയതും നഗ്നനായി നില്‍ക്കേണ്ടി വന്നതിനെ കുറിച്ചുമാണ് മുകേഷ് തുറന്നു പറയുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നതെന്നും താരം പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

ഗോഡ് ഫാദര്‍ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കരഗാട്ടക്കാരന്‍ ശ്രദ്ധയില്‍പ്പെടുന്നത്. ശേഷം കനകയെ സിനിമയില്‍ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിംഗിനായി കേരളത്തില്‍ എത്തി. മഹാറാണി ഹോട്ടലില്‍ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്റെ ആയിരിക്കാം. ഒരു നായിക എന്ന രീതിയില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാന്‍ തന്നെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയില്‍ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ ഏതു നടനാണ് നടിയാണ് മെച്ചം എന്നുള്ള രീതിയില്‍ തകര്‍ത്ത് അഭിനയിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മാലു, രാമഭദ്രനെ കാണാന്‍ ഹോസ്റ്റലില്‍ എത്തുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഹോസ്റ്റലില്‍ ജഗദീഷിന്റെ മായിന്‍കുട്ടി ദേഹം മുഴുവന്‍ എണ്ണ തേച്ച് ഇരിക്കുന്നു. എന്റെ കഥാപാത്രം കട്ടിലില്‍ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് മായിന്‍കുട്ടി പറഞ്ഞതു കേട്ട് ചാടി എണീറ്റ രാമഭദ്രന്‍ ഉടുക്കാന്‍ മുണ്ട് തിരയുമ്പോള്‍ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോള്‍ അവളെ കാണാന്‍ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്.

എല്ലാവരും ഡയലോഗ് പറഞ്ഞ്, രസകരമായ രംഗങ്ങള്‍ അരങ്ങേറി കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാന്‍ കൈ ഉയര്‍ത്തി, എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാന്‍ ആദ്യം നോക്കുന്നത് കനകയെയാണ്. കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവര്‍ കണ്ടില്ലെന്ന് നടിച്ച് നിന്നു. പെട്ടെന്ന് ഞാന്‍ മുണ്ടു എടുത്തുടുത്തു, എന്നിട്ടു ആ കണ്ടിന്യൂ എന്ന് പറഞ്ഞു. ഇതുകേട്ട ജഗദീഷ് എനിക്കൊരു ഷേക്ക്ഹാന്‍ഡ് തന്നിട്ട് കണ്‍ഗ്രാജുലേഷന്‍, ഞാന്‍ തോറ്റിരിക്കുന്നു എന്നു പറഞ്ഞു.

ഞാന്‍ ചോദിച്ചു, ‘എന്തിന്?’… ജഗദീഷ് അപ്പോള്‍ കനകയോട് പറഞ്ഞു ‘ഞങ്ങള്‍ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നില്‍ ഡ്രസ്സില്ലാതെ നില്‍ക്കുമെന്ന്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇവന്‍ അങ്ങനെ നില്‍ക്കുമെന്ന്. ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.’ അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്. ‘ഇവര്‍ ഇത്രയും ആഭാസന്മാരാണോ ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ തുണിയുരിഞ്ഞു നില്‍ക്കും എന്ന് ബെറ്റ് വച്ചോ’? എന്നായിരിക്കും അവര്‍ ചിന്തിച്ചിരിക്കുക.

ഞാന്‍ കനകയോട് പറഞ്ഞു ‘കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തില്‍ എല്ലാം തമാശയാണ്. നിങ്ങളുടെ തമിഴില്‍ എങ്ങനെയാണെന്ന് അറിയില്ല. ഇത് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല’ കനക പറഞ്ഞു ‘സാരമില്ല സര്‍ ഇറ്റ്‌സ് ഓള്‍ റൈറ്റ്, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ’. കുറച്ചു കഴിഞ്ഞു ലൈറ്റ് പോയി ഷൂട്ടിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി. അങ്ങനെ ആ ദിവസം വരുന്നു വീണ്ടും ഹോസ്റ്റലിലെ ഷൂട്ടിംഗ്. എനിക്ക് ടെന്‍ഷന്‍, ഞാന്‍ വളരെ മുറുക്കി ആണ് ബെഡ്ഷീറ്റ് ഉടുത്തിരിക്കുന്നത്.

സിദ്ധിക്ക്‌ലാലിനെ വിളിച്ചു മാറ്റി നിര്‍ത്തി പറഞ്ഞു, ‘എനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ട്’. അപ്പോള്‍ അവര്‍ പറഞ്ഞു, ‘ആഹ് ഞങ്ങള്‍ പറയാന്‍ ഇരുന്നതാണ് നന്നായി മുറുക്കി ഉടുത്തോളൂ’. ‘മുറുക്കി ഉടുത്തിട്ടുണ്ട്, പക്ഷേ അതല്ല വേറൊരു ടെന്‍ഷന്‍ ഉണ്ട്, അന്ന് ഞാന്‍ ഇട്ടിരുന്നത് ഒരു നീല അണ്ടര്‍വെയര്‍ ആണ്’. അപ്പൊ അവര്‍ ചോദിച്ചു, ‘അതിനെന്താ’. ‘ഞാന്‍ ഇന്നും ഇട്ടിരിക്കുന്നത് നീല അണ്ടര്‍വെയര്‍ ആണ്. ബൈ ചാന്‍സില്‍ മുണ്ടുരിഞ്ഞു വീണാല്‍ അവള്‍ വിചാരിക്കില്ലേ എനിക്ക് ഒന്നേ ഉള്ളൂ’ എന്ന്. അവര്‍ ഭയങ്കരമായി ഷോക്കായി. ടെന്‍ഷന്‍ മുഴുവന്‍ അവര്‍ക്കായി. ‘മുറുക്കി ഉടുത്തോണെ’ എന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞു. ഒരിക്കല്‍ മുണ്ടു ഉരിഞ്ഞു വീഴുന്നത് മനസ്സിലാക്കാം. പക്ഷേ ഒരാള്‍ക്ക് ഒരേ അണ്ടര്‍വെയര്‍ മാത്രമേ ഉള്ളൂ എന്ന് ഒരു പെണ്‍കുട്ടി മനസ്സിലാക്കുന്നത് ഒരു ട്രാജഡി ആയിരിക്കും. ആ ഫുള്‍ സീന്‍ വളരെ ടെന്‍ഷനോടുകൂടി ആണ് അഭിനയിച്ചത്. ആ സീന്‍ കാണുമ്പോള്‍ ഇപ്പോഴും എല്ലാവരും ചിരിക്കുമെങ്കിലും എന്റെ ചിരി ഇതോര്‍ത്താണ്.

ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നില്‍ പല ചേരുവകളുണ്ട്. എന്നാല്‍ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു ചേരുവയുണ്ട് അതാണ് മാര്‍ക്കറ്റിങ് തന്ത്രം. ഗോഡ്ഫാദറിന്റെ മാര്‍ക്കറ്റിങ് തന്ത്രം വളരെ വ്യത്യസ്തമായിരുന്നു. ഗോഡ്ഫാദര്‍ റിലീസ് ചെയ്തത് ഡിസംബറിലാണ്. അത് ക്രിസ്മസ് താണ്ടി, വിഷു ഓണം ഒക്കെ കഴിഞ്ഞ് അടുത്ത ക്രിസ്മസും വിഷുവും ഓണം വരെ പോവുക എന്ന് പറഞ്ഞാല്‍ വളരെ പ്രയാസകരമായ കാര്യമാണ്. അങ്ങനെ ഒരു ചിത്രം വീണ്ടും വരുമെന്ന് തോന്നുന്നില്ല. അഞ്ചാറ് മാസം കഴിഞ്ഞു പേപ്പറില്‍ വന്ന ഗോഡ്ഫാദറിന്റെ ഒരു പരസ്യം ഞാനിപ്പോഴും ഓര്‍ക്കുന്നു.

അത് ഇങ്ങനെയാണ്. ‘കുട്ടികളോടാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഇതുവരെ കുട്ടികളായ നിങ്ങളെ രക്ഷാകര്‍ത്താക്കള്‍ ഗോഡ്ഫാദര്‍ കാണിച്ചില്ലെങ്കില്‍ നിങ്ങള്‍ ചിരിക്കുന്നതും സന്തോഷിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കാണാന്‍ നിങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ആഗ്രഹമില്ല എന്നുവേണം മനസിലാക്കാന്‍. അതുകൊണ്ടു അവരോടു ക്ഷമിക്കുക’. പിന്നീട് ഒരാഴ്ച കുട്ടികളെയും കുടുംബങ്ങളെയും കൊണ്ട് തിയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു എന്നുള്ളതാണ് നമ്മള്‍ നേരിട്ട് കണ്ട നിഷേധിക്കാനാകാത്ത സത്യം.’

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍