എന്നോടുള്ള ദേഷ്യം പിന്നാലെ വന്ന് കളിയാക്കിയ മാളച്ചേട്ടനോട് ഉണ്ണിച്ചേട്ടന്‍ തീര്‍ത്തു, ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്: മുകേഷ്

ഒരു കാലത്ത് മലയാള സിനിമയില്‍ കോമഡിയും ക്യാരക്ടര്‍ റോള്‍സും കൈകാര്യം ചെയ്തിരുന്ന താരങ്ങളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണനും മാള അരവിന്ദും. ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണനും മാളയും തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് നടന്‍ മുകേഷ് ഇപ്പോള്‍ പറയുന്നത്.

”ഞങ്ങള്‍ എല്ലാവരും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിംഗിലായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എല്ലാം അത് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു.”

”കാരണമായി പറഞ്ഞത് വീടിന്റെ പാലുകാച്ചല്‍ ഉണ്ടെന്നാണ്. ആര് വന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവസാനം ഞാന്‍ ആ അവസ്ഥ തമാശ രൂപേണ പറഞ്ഞു. ചേട്ടന് അത് സുഖിച്ചില്ല.”

”അന്ന് എന്നോട് ദേഷ്യപ്പെട്ടില്ലെങ്കിലും പിന്നാലെ വന്ന മാളച്ചേട്ടന്‍ കളിയാക്കിയപ്പോള്‍ ഉണ്ണിച്ചേട്ടന്‍ അവിടെ തീര്‍ത്തു. ഇരുവരും വലിയ തര്‍ക്കമായി. ശേഷം രണ്ട് മുറിയില്‍ പോയിരുന്നു പിറുപിറുക്കാനും ആശങ്കകള്‍ പങ്കുവെക്കാനും തുടങ്ങി. പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്.”

”അവസാനം ഉച്ചസ്ഥായിയിലായിരുന്ന വഴക്ക് ഒരു ഫോണ്‍ കോളിലൂടെ ഉടന്‍ തന്നെ ഇരുവരും അവസാനിപ്പിച്ചു. അന്നാണ് ഇരുവരും പഞ്ചപാവങ്ങള്‍ കൂടിയാണെന്ന് എനിക്ക് മനസിലായത്” എന്നാണ് മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ മുകേഷ് പറയുന്നത്. 2006ല്‍ ആണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചത്. 2015ല്‍ ആയിരുന്നു മാളയുടെ വിയോഗം.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ