എന്റെ ജീവിതത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ അവര്‍ വിവാഹമോചനം നേടിയതിനെ ഞാന്‍ അഭിനന്ദിക്കുന്നു.. കേരള ചരിത്രത്തിലെ കരിദിനമായി അത് ആചരിക്കണം: മുകേഷ്

ആദ്യ ഭാര്യ സരിതയും രണ്ടാം ഭാര്യ മേതില്‍ ദേവികയും തന്നില്‍ നിന്നും വിവാഹമോചനം നേടിയ തീരുമാനത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് സംസാരിച്ചത്. തന്റെ ഭാര്യമാരെ കുറിച്ച് ഇതുവരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.

വിവാഹമോചനത്തിനുള്ള തീരുമാനം എടുത്താല്‍, അതില്‍ സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അത് ഇവനെ, ഒന്നുമില്ല. ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്റെ ജീവിതം എന്താകും? അതില്‍ എനിക്ക് അവരോട് ഒരു ദേഷ്യമില്ല.

ഞാന്‍ എന്തെങ്കിലും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അഭിനന്ദിച്ചേ പറഞ്ഞിട്ടുള്ളൂ. എന്റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും പറഞ്ഞിട്ടില്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്രമാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിനായി ചെന്നിരുന്നു.

ആ വീട് മുഴുവന്‍ പത്രക്കാരാണ്, ടിവിയില്‍ നമുക്ക് കാണാം. സിപിഎമ്മിന്റെ എംഎല്‍എയാണ്, സിനിമാ നടനാണ്. ഒരുത്തന്‍ ഫിനിഷാകുന്നതിന്റെ സന്തോഷമാണത്. ആ ദേഷ്യത്തില്‍ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. പിന്നെ വഴക്കും ഗാര്‍ഹിക പീഡനവും മറ്റേതും.

അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു? ആ തരത്തിലാണ് പ്രമാധ്യമങ്ങളുടെ ചോദ്യം. അപ്പോള്‍ ദേവിക പറഞ്ഞു, ‘ഗാര്‍ഹിക പീഡനമോ? എന്റെ കേസില്‍ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളള മനുഷ്യനാണ്. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം.” ‘ഓ മെനക്കെടുത്തി, വെറുതെ വന്നും പോയി’ എന്ന് പറഞ്ഞ് അവര്‍ കൊഴിഞ്ഞു പോകുകയായിരുന്നു.

കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. അത് മനുഷ്യസ്വഭാവമാണ്. കാരണം എനിക്കെതിരെ മാത്രമാണ് എല്ലാവരും നില്‍ക്കുന്നത്. ബാക്കിയെല്ലാവരും അത് ആസ്വദിക്കുകയാണ്. ഇങ്ങനെയുള്ള സംഘര്‍ഷം വരുന്ന സമയങ്ങളിലാണ് ഞാന്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത് എന്നാണ് മുകേഷ് പറയുന്നത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ