എമ്പുരാന്‍ സിനിമ കൈകാര്യം ചെയ്യുന്നത് യൂണിവേഴ്സലായുള്ള, അതീവ ഗൗരവമുള്ള വിഷയമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. അതേസമയം എമ്പുരാന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്ന് സംവിധായകന്‍ പൃഥ്വിരാജും വ്യക്തമാക്കി. ഇരുവരും ഒരുമിച്ച ലൂസിഫര്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. അതിനുശേഷം പൃഥ്വി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് വ്യക്തമാക്കിയത്.
‘അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ കൈകാര്യം ചെയ്തത്. ഈ സിനിമ യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്നു. അത്തരമൊരു ലോകത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാകും എമ്പുരാനെന്നും’ മുരളി ഗോപി മനോരമയോടുളള അഭിമുഖത്തില്‍ പറഞ്ഞു.
‘അടുത്ത വര്‍ഷം ഷൂട്ട് നടക്കുമെന്നാണ് കരുതേണ്ടത്. എഴുത്തു പൂര്‍ണമായതിന് ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂര്‍ണമായും ഡിസൈന്‍ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുളളു. ഇതുപോലൊരു സിനിമ ഡിസൈന്‍ ചെയ്യാന്‍ സമയമെടുക്കും. അതിന് പറ്റിയ ലൊക്കേഷനുകള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. അത് അനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യേണ്ടിവരും. നിര്‍മ്മാതാവിന് പൂര്‍ണ്ണമായും സിനിമയുടെ ഷൂട്ടിങ്ങ് ഡിസൈന്‍ നല്‍കും. എനിക്ക് വേണ്ടത് അവരോട് പറയും. അത് എങ്ങനെ നല്‍കാമെന്ന് അവര്‍ തീരുമാനിക്കും’ എന്നും പൃഥ്വിരാജും വ്യക്തമാക്കി.
ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ വരുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.