ഞാന്‍ ഒരു ഇടതുപക്ഷക്കാരനാണെന്ന് പറയുന്നത് തന്നെ വലിയ തെറ്റ്, ഉത്തരവാദിത്വമുള്ള ഒരാള്‍ക്കും പക്ക ആയിട്ട് ഞാന്‍ ഒരു ഇടത്പക്ഷക്കാരനാണെന്ന് പറയാന്‍ സാധിക്കില്ല: തുറന്നുപറഞ്ഞ് മുരളി ഗോപി

മുരളി ഗോപിയുടെ രാഷ്ട്രീയ നിലപാട് എന്നും സോഷ്യല്‍മീഡിയയില്‍ ് ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് . തിരക്കഥാകൃത്ത് എന്ന നിലയില്‍ മുരളി ഗോപിയുടെ സിനിമകള്‍ മുന്നോട്ടു വച്ചിട്ടുള്ള ആശയവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ ഇടത്പക്ഷ കാഴ്ചപാടിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് മുരളി ഗോപി.

“ഇടത് പക്ഷം എന്ന് പറയുന്നത് വളരെ വലിയ ഒരു വാക്കാണ്. അത് ആളുകള്‍ അസ്ഥാനത്ത് പ്രയോഗിക്കുകയും ആളുകള്‍ അതാണെന്ന് പറയുകയും ചെയ്യുന്നത് കൊണ്ടാണ് അതൊരു ഈസി ടേം ആയി മാറുന്നത്. സത്യത്തില്‍ ഇടത്പക്ഷം കാംഷിക്കാനേ പറ്റൂ. ഒരിക്കലും ജയിക്കാത്ത പോരാട്ടമാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിലോട്ടു പോകാന്‍ ശ്രമിക്കാം ഒരാള്‍ക്ക്. ഉത്തരവാദിത്വമുള്ള ഒരാള്‍ക്കും പക്ക ആയിട്ട് ഞാന്‍ ഒരു ഇടത്പക്ഷക്കാരനാണെന്ന് പറയാന്‍ സാധിക്കില്ല.

അയാള്‍ ഒരു ദിവസം തന്നെ വലത്പക്ഷമായ ആക്ടിവിറ്റിസ് ചെയ്യും. നമ്മള്‍ ഒരു സ്ഥലത്ത് വരുമ്പോള്‍ നമുക്ക് ഒരാള്‍ സീറ്റ് വലിച്ചിടുന്നത് മുതല്‍ വലത്പക്ഷം തുടങ്ങി കഴിഞ്ഞു. ഇടത് പക്ഷം എന്ന് പറയുന്നത് ഗാന്ധിസം എന്ന് പറയുന്നത് പോലെ ഒരു ചിട്ടയുണ്ട് അതിനു. ആ ചിട്ടയില്‍ നിന്ന് ഒരിക്കലും അണുവിട മാറാന്‍ കഴിയില്ല.

എന്റെ ഒരു നിലപാട് എന്ന് പറയുന്നത് ഒരു ക്രിയേറ്റിവ് ആയിട്ടുള്ള ഒരു വ്യക്തിയുടെ നിലപാട് മാത്രമാണ്. ഇടത്പക്ഷം എന്ന് പറയുന്ന ഒരു ഫോഴ്‌സിനെയും നിരീക്ഷിക്കും. വലത്പക്ഷത്തെയും നിരീക്ഷിക്കും”. അദ്ദേഹം പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ