ലൂസിഫറിന് സത്യത്തിൽ മറ്റൊരു ലെയർ കൂടിയുണ്ട്, അതിന്റെ കഥയിൽ അതുണ്ട്: മുരളി ഗോപി

മാധ്യമപ്രവർത്തനത്തിൽ നിന്നും സിനിമയിലേക്കെത്തി ഇപ്പോൾ നടനും, തിരക്കഥാകൃത്തുമായി തിളങ്ങി നിൽക്കുന്ന താരമാണ് മുരളി ഗോപി. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ആണ് മുരളി ഗോപി തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം.

തനിക്ക് എഴുതാൻ ഏറ്റവും ഇഷ്ടമുള്ള മേഖലയാണ് കൊമേഷ്യൽ സിനിമകൾ എന്നാണ് മുരളി ഗോപി പറയുന്നത്. ലൂസിഫർ അത്തരത്തിൽ താൻ എഴുതിയ തിരക്കഥയാണെന്നും, അതിന് മറ്റൊരു ലെയർ കൂടിയുണ്ടെന്നും മുരളി ഗോപി പറയുന്നു.

“നമ്മൾ എഴുതിയ ഒരു സ്ക്രിപ്റ്റിലെ കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി. അതിന് ഏറ്റവും കറക്റ്റ് ആയിട്ടുള്ള ആള് ലാലേട്ടൻ ആയിരുന്നു. അതാണ് ആ സിനിമയുടെ പ്രാധാന്യം. അതിനപ്പുറത്തേക്ക് ആ കഥാപാത്രത്തെ ചുറ്റിപറ്റി സിനിമ ചെയ്യുകയല്ല ചെയ്തത്. സിനിമക്കകത്ത് ആ കഥാപാത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് ഏറ്റവും പറ്റിയ വ്യക്തി ലാലേട്ടൻ ആയത് കൊണ്ട് അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അത് ചെയ്തു.

ഞാനൊരു മെയിൻ സ്ട്രീം റൈറ്ററാണ് സത്യത്തിൽ. ഞാനതിനെ പരീക്ഷിച്ചിട്ടുണ്ട്. ലൂസിഫറിന് സത്യത്തിൽ മറ്റൊരു ലെയർ കൂടിയുണ്ട്. അതിന്റെ കഥയിൽ അതുണ്ട്. പക്ഷെ ഒരു പക്കാ കോമേഴ്‌ഷ്യൽ എന്റർടൈൻമെന്റിന്റെ ഫോർമാറ്റിൽ എഴുതിയ ഒരു ചിത്രമാണത്.

അത് എനിക്ക് എഴുതാൻ പറ്റില്ല എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല ചിരിയാണ് വരാറുള്ളത്. കാരണം ഞാൻ അതിന്റെ വലിയൊരു ഫാനാണ്. എനിക്ക് എഴുതാൻ ഒരുപാട് ഇഷ്ടമുള്ള ഏരിയയാണ് കോമേഴ്‌ഷ്യൽ സിനിമകൾ. അതിൽ പരീക്ഷണങ്ങളുടെ സാധ്യത ഏറ്റവും കുറച്ചിട്ടുള്ള ചിത്രമാണ് ലൂസിഫർ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറയുന്നത്.

അതേസമയം സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ