സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്നത് അംഗീകരിക്കാൻ കഴിയില്ല: മുരളി ഗോപി

മലയാള സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് താൻ അംഗീകരിക്കില്ലെന്നാണ് മുരളി ഗോപി പറയുന്നത്. അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണെന്നും, താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നതെന്നും മുരളി ഗോപി പറയുന്നു.

“അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണ് എന്നതാണ് വസ്തുത. ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ ആർഎസ്എസിന്റെ ശാഖ ഞാൻ കാണിച്ചു. അതിനെതിരെ വിമർശനം വന്നു.

ശാഖ കാണിക്കാനേ പാടില്ല എന്നതാണ്. ഞാൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ്. എന്തുകൊണ്ടാണ് ശാഖ കാണിക്കാൻ കഴിയാത്തത് എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്

എല്ലാവരും പറയുന്നത് ശാഖ കാണിച്ചൂ, കാണിച്ചൂ എന്നാണ്. ഇനിയും ശാഖ കാണിക്കും. ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത്. ഇത് ശരിയല്ല. അവരും മനുഷ്യരാണ്. ഇതാണ് യഥാർത്ഥ ഗാന്ധി ആശയം. ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമർശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാർട്ടികൾ. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽമുരളി ഗോപി പറഞ്ഞത്

Latest Stories

എംടിയുടെ വീട്ടിലെ മോഷണം; ആഭരണങ്ങള്‍ വിറ്റത് വിവിധയിടങ്ങളില്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്

ഇന്ന് മുതൽ 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഫാക്ടറയില്‍ കണ്ടെത്തിയത് 1814 കോടിയുടെ മയക്കുമരുന്ന്; പിടിച്ചെടുത്തത് ലാബില്‍ നിര്‍മ്മിക്കുന്ന എംഡി

'മെസി ഒരു സംഭവം തന്നെ'; ഇന്റർ മിയാമി ക്ലബ്ബിനെ ഉയരത്തിൽ എത്തിച്ച് താരം

ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

റിങ്കു ഒന്നും അല്ല, ഇന്ത്യൻ ടി 20 ടീമിന്റെ ഭാവി ഫിനിഷർമാർ അവന്മാർ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ബജാജ് ഫ്രീഡം 125; സിഎന്‍ജി വാഹന വിപ്ലവത്തില്‍ നിന്നും ട്രേഡ് മാര്‍ക്ക് വിവാദത്തിലേക്ക്

"പരിശീലകൻ എന്ത് ചെയ്തിട്ടാണ്? ഞങ്ങൾ ആണ് എല്ലാത്തിനും കാരണം"; എറിക്ക് ടെൻഹാഗിനെ പിന്തുണച്ച് ഹാരി മഗ്വയ്ർ

ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു