'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

‘പുഷ്പ 2’ നിര്‍മ്മാതാവ് രവി ശങ്കറിനെതിരെ സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ്. തന്റെ കുറ്റങ്ങള്‍ മാത്രമാണ് നിര്‍മ്മാതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നാണ് ദേവി ശ്രീ പ്രസാദ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ദേവി ശ്രീ പ്രസാദ് ഗാനങ്ങള്‍ കൃത്യസമയത്ത് നല്‍കുന്നില്ല എന്ന് രവി ശങ്കര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് സംഗീതസംവിധായകനെ ചൊടിപ്പിച്ചത്.

രവി ശങ്കറിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു ദേവി ശ്രീ പ്രസാദിന്റെ വിമര്‍ശനം. രവി സാര്‍, ഞാന്‍ പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നല്‍കിയില്ലെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്‌നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും.

പക്ഷേ, സ്‌നേഹത്തേക്കാള്‍ കൂടുതല്‍ പരാതികള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ പോലും, ഞാന്‍ 20-25 മിനിറ്റ് മുമ്പ് വേദിയില്‍ എത്തി. ക്യാമറയിലേക്ക് ഒരു എന്‍ട്രി ചെയ്യാന്‍ കാത്തിരിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതില്‍ കുറച്ച് മടിയുണ്ട്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ലജ്ജയില്ലാത്തവന്‍.

സ്റ്റേജിന് പുറത്ത് ഞാനൊരു നാണംകുണുങ്ങിയാണ്. കിസ്സിക് എന്ന പുഷ്പയിലെ പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു, ഞാന്‍ ഓടി വന്നു. ഞാന്‍ വന്നയുടന്‍ നിങ്ങള്‍ പറഞ്ഞു, ഞാന്‍ ലേറ്റ് ആയി, ടൈമിംഗ് ഇല്ലെന്ന്, സാര്‍ ഇതിനൊക്കെ ഞാന്‍ എന്താണ് ചെയ്യണ്ടത്. ഇത് തുറന്നു സംസാരിക്കേണ്ട കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു എന്നാണ് ദേവി ശ്രീ പ്രസാദ് പറഞ്ഞത്.

Latest Stories

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ

പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിന് പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി

ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ