പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോണ്‍സ് സിനിമകള്‍ ചെയ്യുന്നതെന്ന് പുതിയ ചിത്രം ഗോള്‍ഡിന്റെ സംഗീത സംവിധായകന്‍ രാജേഷ് മുരുഗേശന്‍. അദ്ദേഹത്തെ സംബന്ധിച്ച് റെക്കോര്‍ഡുകള്‍ രണ്ടാമത്തെ കാര്യമാണെന്നും രാജേഷ് ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ‘ഗോള്‍ഡ്’ സിനിമയുടെ സംഗീത സംവിധായകനാണ് രാജേഷ് മുരുഗേശന്‍.
‘ആരും അല്‍ഫോന്‍സിനെ ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ എടുക്കാന്‍ ചെന്നിട്ടില്ല. ജോലി ചെയ്യുന്ന സമയത്ത് അതില്‍ മാത്രം ആയിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. എന്നോട് ആ സമയത്ത് ചോദിച്ചാലും ഞാനും വിസമ്മതിക്കും. കാരണം എങ്ങനെയെങ്കിലും സമയത്തിന് സിനിമ റിലീസ് ചെയ്യാന്‍ അല്ലെ നോക്കൂ. അല്‍ഫോന്‍സ് കുറച്ചധികം സ്‌ട്രെയ്‌റ് ഫോര്‍വേഡ് ആണ്.
റെക്കോര്‍ഡുകള്‍ വേണമെന്ന് യാതൊരു ഉദ്ദേശവും ഇല്ലാത്ത വ്യക്തിയാണ് അല്‍ഫോന്‍സ്. ഒരു പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഇതൊരു മോശം പടമല്ലെന്ന് തോന്നണം. റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതൊക്കെ പ്രേക്ഷകര്‍ നല്‍കുന്ന സമ്മാനമായിട്ടാണ് നമ്മള്‍ കാണുന്നത്. രാജേഷ് പറഞ്ഞു.
Read more
ഇന്ന് തിയേറ്ററില്‍ എത്തിയ ‘ഗോള്‍ഡ്’ന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ 50 കോടി ക്ലബില്‍ ചിത്രം ഇടം പിടിച്ചിരുന്നു. പലതവണ റിലീസ് തീയതി മാറ്റിവെച്ച സിനിമ ഇന്ന് ലോകമെമ്പാടുമായി 1300കളിലധികം സ്‌ക്രീനുകളിലാണ് എത്തിയിരിക്കുന്നത്. ഷമ്മി തിലകന്‍, ലാലു അലക്‌സ്, അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, ജഗദീഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.